Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്

പ്രചരിച്ച പല കഥകള്‍ക്കപ്പുറമാണ് യുവതിയായിരുന്ന ശശികല എന്ന സത്യം!

08 MAY 2017 12:47 PM IST
മലയാളി വാര്‍ത്ത

ശശികല തമിഴകത്തിന്റെ മുഖ്യമന്ത്രിയായി എന്ന് എല്ലാവരും ഉറപ്പിച്ചതായിരുന്നു. ജയലളിതയുടെ സമാധിസ്ഥലത്ത് പനീര്‍ശെല്‍വം ധ്യാനമിരിക്കും വരെ അതില്‍ മാറ്റമൊന്നും ഉണ്ടായിരുന്നില്ല. ഒരിക്കല്‍ ജയലളിതയുടെ എതിര്‍ക്യാമ്പിലുണ്ടായിരുന്ന പനീര്‍ശെല്‍വം ആണ് ഇപ്പോള്‍ അമ്മയുടെ അന്‍പ് താരമായി ഉയരുന്നത്. എന്നാല്‍ ആരാണ് പനീര്‍ശെല്‍വത്തെ ജയലളിതയുമായി അടുപ്പിച്ചത്? കഥകളേറെ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ആ കഥകള്‍ക്കെല്ലാം അപ്പുറമാണ് യുവതിയായിരുന്ന ശശികല എന്ന സത്യം. അന്ന് ശശികല അനുഭവിച്ചതും ചെയ്തതും ആയ കാര്യങ്ങള്‍ തമിഴ് രാഷ്ട്രീയത്തില്‍ ആര്‍ക്കും അന്യമാണ്. കേട്ടാല്‍ ആരും മൂക്കത്ത് വിരല്‍ വയ്ക്കുന്ന കഥ

മണ്ണാര്‍കുടി മാഫിയ എന്നാണ് ശശികലയും കുടുംബക്കാരും അറിയപ്പെട്ടിരുന്നത്. എന്നാല്‍ ശശികല ശരിക്കും മണ്ണാര്‍കുടിക്കാരി ആയിരുന്നോ? തിരുത്തുറൈപൂണ്ടിക്കാരായ വിവേകാനന്ദന്റേയും കൃഷ്ണവേണിയുടേയും മകളായിരുന്നു ശശികല. വിവേകാനന്ദ കൃഷ്ണവേണി ശശികല എന്ന വികെ ശശികല. ഒരു സാധാരണ പെണ്‍കുട്ടിയായിട്ടായിരുന്നു ശശികല ജീവിതം തുടങ്ങിയത്. എന്നാല്‍ ഡിഎംകെക്കാരനും സര്‍ക്കാര്‍ പിആര്‍ഒയും ആയ നടരാജനെ വിവാഹം കഴിച്ചതോടെയാണ് കാര്യങ്ങള്‍ മാറിയത്. ഇപ്പോള്‍ ശശികല കരുണാനിധിയെ കണ്ടാല്‍ മുഖം തിരിച്ചേക്കും. എന്നാല്‍ നടരാജന്റേയും ശശികലയുടേയും വിവാഹം പോലും നടത്തിയത് കരുണാനിധിയുടെ സാന്നിധ്യത്തിലായിരുന്നു എന്ന് എത്ര പേര്‍ക്കറിയാം?

1957 ല്‍ ആയിരുന്നു ശശികലയുടെ ജനനം. ഇപ്പോള്‍ അറുപത് വയസ്സ് പ്രായം. എന്നാല്‍ ജയലളിതയുമായി പരിചയപ്പെടുമ്പോള്‍ തന്റെ മുപ്പതുകളോട് അടുക്കുകയായിരുന്നു ശശികല. സന്തോഷകരമായ ജീവിതത്തിനിടയിലാണ് ഭര്‍ത്താവ് നടരാജന്റെ ജോലി നഷ്ടപ്പെടുന്നത്. പിന്നീട് ജീവിതം കഷ്ടപ്പാടിലായി. അതിനൊപ്പം ജോലി തിരിച്ച് പിടിക്കാന്‍ ഭര്‍ത്താവ് നടത്തുന്ന കേസും കൂട്ടവും വേറെ. വിവാഹജീവിതം തുടങ്ങി അധികമാകും മുമ്പ് തന്നെ കടുത്ത പ്രതിസന്ധികള്‍. ജീവിക്കാന്‍ എന്താണ് വഴിയെന്ന് നോക്കുമ്പോള്‍ യുവതിയായ ശശികല കണ്ടത് വീഡിയോ ലൈബ്രറി എന്ന ആശയമാണ്. ചെന്നൈയിലെ ഒറ്റമുറി കടയില്‍ വിനോദ് വീഡിയോ വിഷന്‍ എന്ന പേരില്‍ കാസറ്റ് ലൈബ്രറി തുടങ്ങി.

ഒരു വീഡിയോ ലൈബ്രറി കൊണ്ട് ജീവിതം മുന്നോട്ട് പോകാത്ത അവസ്ഥ. വരുമാനത്തിന് മറ്റ് വഴികള്‍ തേടേണ്ട ഗതികേട്. ഭര്‍ത്താവാണെങ്കില്‍ എവിടേയും എത്തുന്നും ഇല്ല. ശശികല തോല്‍ക്കാന്‍ തയ്യാറായില്ല. ഫോട്ടോ ഗ്രാഫിയിലും വീഡിയോഗ്രാഫിയിലും ഇപ്പോഴും സ്ത്രീ സാന്നിധ്യം കുറവാണ് എന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ 1980 കളില്‍ ഈ പണി പഠിച്ചിറങ്ങിയ ആളാണ് ശശികല. ഇന്നത്തെ കാലത്ത് പോലും കല്യാണം പോലുള്ള ചടങ്ങുകളില്‍ ഫോട്ടോ/വീഡിയോ പിടിത്തം ആണുങ്ങളുടെ കുത്തകയാണ്. എന്നാല്‍ ചെറുപ്പം വിടാത്ത ശശികല അന്ന് തന്നെ ഈ രംഗത്തിറങ്ങി ബാക്കിയുള്ളവരെ ഞെട്ടിച്ചു.

ചന്ദ്ര ലേഖ എന്ന ഐഎഎസ് ഉദ്യോഗസ്ഥയും നടരാജനുംതമ്മില്‍ അടുത്ത ബന്ധമായിരുന്നു. അങ്ങനെ നടരാജന്റെ ആവശ്യ പ്രകാരം ശശികലയെ ജയലളിതയ്ക്ക് പരിചയപ്പെടുത്തിക്കൊടുക്കാനുള്ള നിയോഗം ചന്ദ്രലേഖയില്‍ ആയിരുന്നു. എംജിആറിന്റെ ഇദയക്കനിയായ ജയലളിത രാഷ്ട്രീയത്തില്‍ തിളങ്ങുന്ന കാലം. ഗ്ലാമര്‍ നേതാവിന്റെ വീഡിയോ എടുത്ത് അത് വന്‍വിലക്ക് വില്‍ക്കാന്‍ ശശികല ആഗ്രഹിച്ചിരുന്നു എന്നാണ് ചില റിപ്പോര്‍ട്ടുകള്‍. കടുത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്ന് പോകവേ അത്തരം ഒരു കാര്യം ശശികല ആഗ്രഹിച്ചിരുന്നതില്‍ തെറ്റ് പറയാന്‍ പറ്റില്ല. പാര്‍ട്ടിയുടെ പ്രൊപ്പഗണ്ട സെക്രട്ടറിയായ ജയലളിതയോട് അടുപ്പം സൂക്ഷിച്ചാല്‍ പാര്‍ട്ടി പരിപാടികളുടെ വീഡിയോ എടുക്കാനുള്ള അവസരം കിട്ടുമെന്നും പ്രതീക്ഷിക്കപ്പെട്ടു. 

ആദ്യകൂടിക്കാഴ്ചയില്‍ തന്നെ ശശികലയും ജയലളിതയും തമ്മില്‍ നല്ല അടുപ്പം ഉടലെടുത്തു എന്നാണ് റിപ്പോര്‍ട്ടുകള്‍. പിന്നീടെന്നും അവര്‍ ഒരുമിച്ച് തന്നെ നിന്നു. എംജിആറിന്റെ മരണ ശേഷം ജയലളിത ഒറ്റപ്പെട്ടു. അവര്‍ ആക്രമിക്കപ്പെട്ടു. പക്ഷേ അപ്പോഴും താങ്ങും തണലും ആശ്വാസവും ആയി പോയസ് ഗാര്‍ഡനില്‍ ശശികല ഒപ്പം ഉണ്ടായിരുന്നു. ഇന്നീ പറയുന്ന പനീര്‍ശെല്‍വം പോലും ജയലളിതയുടെ എതിര്‍ ക്യാമ്പിലായിരുന്നു. ജയലളിത ആദ്യമായി അധികാരത്തിലെത്തുന്ന 1991 ല്‍ ആണ് . അന്ന് ശശികലയ്ക്ക് പ്രായം വെറും 34 വയസ്സാണ്. 

എന്നാല്‍ എന്താണ് മണ്ണാര്‍കുടി മാഫിയ എന്ന് ലോകത്തെ കാണിച്ച് കൊടുത്തത് ആ യൗവ്വനത്തില്‍ തന്നെ ആയിരുന്നു. ഭരണത്തില്‍ ശശികലയുടെ പങ്ക് നിര്‍ണായകമായിരുന്നത്രെ. ശശികലയുടെ മാത്രമല്ല, ഭര്‍ത്താവ് നടരാജന്റേയും ശശികലയുടെ ബന്ധുക്കളുടേയും. കോടിക്കണക്കിന് രൂപ വിലവരുന്ന ഭൂമിയാണ് അക്കാലയളവില്‍ മാത്രം ഇവര്‍ സ്വന്തമാക്കിയത് എന്നാണ് ആക്ഷേപം. തന്റെ മുപ്പതുകളില്‍ എത്ര സ്ത്രീകള്‍ ചെയ്തിട്ടുണ്ടാവും ഇത്തരം കാര്യങ്ങള്‍ എന്ന് കൂടി ഓര്‍ക്കണം. ആ ചെയ്ത കാര്യങ്ങളുടെ പേരില്‍ ശശികലയ്ക്ക് പോയസ് ഗാര്‍ഡനില്‍ നിന്ന് അഞ്ച് വര്‍ഷത്തിനിടെ പുറത്തിറങ്ങേണ്ടി വന്നു എന്നത് മറ്റൊരു യാഥാര്‍ത്ഥ്യമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാത്ത സംസ്ഥാന സർക്കാർ നടപടി ചോദ്യം ചെയ്തുള്ള ഹർജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണനയിൽ‌  (6 minutes ago)

ഏഷ്യൻ ഗെയിസിൽ ദേശീയ റെക്കോർഡോടെ 400 മീറ്റർ ഹർഡിൽസിൽ വിദ്യ രാംരാജിന് വെങ്കലം....  (11 minutes ago)

കൊല്ലത്ത് വീടിനു പിന്നിൽ സ്വയം ചിതയൊരുക്കി ഗൃഹനാഥൻ ജീവനൊടുക്കി... സംഭവത്തിൽ കിളികൊല്ലൂർ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു  (21 minutes ago)

മുഖ്യമന്ത്രിയുടെ വിശ്വരൂപം കണ്ട് മന്ത്രി ഞ്ഞെട്ടി .... കപ്പൽ മറിക്കാൻ ശ്രമമെന്ന് മുഖ്യമന്ത്രി.... വിവരം അറിയുമെന്നും സതീശൻ  (27 minutes ago)

കോതമംഗലത്ത് ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി...ഭർത്താവ് കസ്റ്റഡിയിൽ  (28 minutes ago)

ആറാം ക്ലാസ് വിദ്യാർത്ഥികളെ ഇക്കൊല്ലം ത്രിഭാഷാ പദ്ധതിയിൽ നിന്ന് ഒഴിവാക്കണമെന്ന് സി.ബി.എസ്.ഇയോട് ഉത്തരവിട്ട് സുപ്രീംകോടതി  (32 minutes ago)

രാജ്യത്ത് കഴിഞ്ഞ ആറ് മാസമായി റേഷൻ കാർഡ് ഉപയോഗിച്ച് ഭക്ഷ്യധാന്യങ്ങൾ വാങ്ങാത്ത 1.58 കോടി ഗുണഭോക്താക്കളുടെ റേഷൻ ആനുകൂല്യങ്ങൾ അടുത്ത മാസം മുതൽ മരവിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ  (38 minutes ago)

ആറളത്ത് ഭീതി പരത്തിയ കണ്ണൂർ മഖ്‌ന മോഴയാനയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ദൗത്യം തുടരുന്നു...  (54 minutes ago)

ഓപ്പറേഷൻ തൂഫാന്റെ' രണ്ടാംഘട്ടം... ലഹരി മാഫിയയെ പൂർണ്ണമായും അകറ്റാൻ പൊതുസമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

നവരാത്രി തിരക്ക് നിയന്ത്രിക്കാൻ സ്പെഷൽ ട്രെയിനുകളും അധിക കോച്ചുകളും അനുവദിച്ച് റെയിൽവ...  (1 hour ago)

ബ്രസ്സൽസിൽ ബെൽജിയത്തെ 1-0 ന് തോൽപ്പിച്ച് ഫ്രാൻസ് നേഷൻസ് ലീഗിൽ തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി  (1 hour ago)

ഇരു മുന്നണികൾക്കും അതീവ നിർണായകം.... 38 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ഇന്ന് ...  (1 hour ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും അഭീഷ്ടസിദ്ധിയും!  (2 hours ago)

പരുക്ക് വില്ലനായി ... ഏഷ്യൻ ഗെയിംസ് ലോങ് ജമ്പിൽ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളി...  (2 hours ago)

മുഴപ്പിലങ്ങാട് ദേശീയപാത 66 മുറിച്ചുകടക്കവെ ബൈക്ക് തട്ടി വയോധികന് ദാരുണാന്ത്യം  (2 hours ago)

Malayali Vartha Recommends