വീണ്ടുമൊരു വമ്പന്‍ തട്ടിപ്പുകാരന്‍ 6800 കോടി വായ്പയെടുത്ത് മുങ്ങി ജതിന്‍ മേത്ത;കണ്ടുപിടിക്കാനാകാതെ നട്ടം തിരിഞ്ഞ് സിബിഐ

തട്ടിപ്പുകാര്‍ സുഖമായി രാജ്യം വിടുന്നു. ബാങ്കിംഗ് രംഗം കുളമാകുന്നു.ഇന്ത്യയിലെ രണ്ടാമത്തെ വലിയ സാമ്പത്തിക കുറ്റവാളിയെ ഒരുവര്‍ഷമായി തിരയുകയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സിബിഐയും. 15 ബാങ്കുകളിലായ 6800 കോടി രൂപയുടെ ബാധ്യതയാണ് ജതിന്‍ മേത്തയുടെ വിന്‍സം ഗ്രൂപ്പിനുളളത്. ദുബായില്‍ നിന്നു കാണാതായ ജതിന്‍ മേത്തയെ കുറിച്ചുള്ള ഇന്ത്യയുടെ ചോദ്യങ്ങള്‍ക്ക് ഇതുവരെ മറുപടി ലഭിച്ചിട്ടില്ല.
ഗുജറാത്ത് ആസ്ഥാനമായി വജ്രകമ്പനി നടത്തുകയായിരുന്നു ജതിന്‍ മേത്ത. ഇന്ത്യയില്‍ നിന്ന് സ്വര്‍ണാഭരണങ്ങളും വജ്രാഭരണങ്ങളും കയറ്റി അയക്കുന്നതില്‍ മുന്നിലുണ്ടായിരുന്ന സ്ഥാപനമായിരുന്നു വിന്‍സം ഡയമണ്ട്‌സ് ആന്റ് ജ്വല്ലറി. വായ്പയെടുക്കുന്നതിനായി വിന്‍സം ഈടു നല്‍കിയ വസ്തുവകകള്‍ വായ്പാതുക ഈടാക്കാന്‍ മതിയാകില്ലന്നതാണ് വസ്തുത.
സ്വര്‍ണം ഇറക്കുമതി ചെയ്ത് ആഭരണമാക്കി കയറ്റുമതി ചെയ്യ്തിരുന്ന വിന്‍സം ഗ്രൂപ്പ് ദുബായിലെ 13 കച്ചവടക്കാര്‍ പണം നല്‍കിയില്ലെന്നതാണ് തിരിച്ചടവ് മുടക്കിയതിന് നല്‍കിയ വിശദീകരണം. എന്നാല്‍ ഇത് വിശ്വസിക്കാത്ത ബാങ്കുകള്‍ സിബിഐയെ സമീപിക്കുകയായിരുന്നു. ഏറ്റവുമധികം പണം കടം നല്‍കിയ പഞ്ചാബ് നാഷണല്‍ ബാങ്കാണ് ആദ്യം കേസുമായി മുന്നോട്ട് പോയത്.
9000 കോടിരൂപ വിവിധ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് മുങ്ങിയ വിജയ് മല്യയെ കണ്ടുപിടിക്കാനും നിയമ നടപടി സ്വീകരിക്കാനും കഴിഞ്ഞെങ്കിലും ജതിന്‍ മേത്ത എവിടെയെന്ന് പോലും കണ്ടുപിടിക്കാന്‍ കഴിയാതെ ഇരുട്ടില്‍ തപ്പുകയാണ് അധികൃതര്‍. ഭാര്യ സോണിയക്കൊപ്പം ദുബായില്‍ നിന്നും അപ്രത്യക്ഷനായ ഇയാള്‍ ഇപ്പോള്‍ കരീബിയന്‍ ദ്വീപ സമൂഹമായ സെന്റ് ക്വിറ്റസിലുണ്ടെന്നാണ് സൂചന. ഇന്ത്യയുമായു കുറ്റവാളികളെ കൈമാറാന്‍ കരാറിലേര്‍പ്പെടാത്ത രാജ്യമാണിത്.
https://www.facebook.com/Malayalivartha

























