Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്

കൈക്കൂലി ആരോപണം: കപില്‍ മിശ്രയെ ആം ആദ്മി പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തു; സത്യം ജയിക്കുമെന്ന് കേജ്‌രിവാള്‍

09 MAY 2017 07:17 AM IST
മലയാളി വാര്‍ത്ത

കൈക്കൂലി ആരോപണത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ കൂടുതല്‍ പ്രതിരോധത്തിലാകുന്നു. മുന്‍മന്ത്രി കപില്‍ മിശ്ര നല്‍കിയ പരാതി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ അഴിമതി വിരുദ്ധ വിഭാഗത്തിന് കൈമാറി. അതേസമയം, ആരോപണം ഉന്നയിച്ച ഡല്‍ഹി മുന്‍മന്ത്രി കപില്‍ മിശ്രയെ ആം ആദ്മി പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തു.

സത്യം ജയിക്കുമെന്ന് അരവിന്ദ് കേജ്‌രിവാള്‍ ട്വീറ്റ് ചെയ്തു. ഡല്‍ഹി നിയമസഭയുടെ പ്രത്യേക സമ്മേളനം നാളെ തുടങ്ങുമെന്നും അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു. ആരോപണങ്ങള്‍ക്ക് ശേഷം ആദ്യമായാണ് പരോക്ഷമായെങ്കിലും കേജ്‌രിവാള്‍ പ്രതികരണം നടത്തുന്നത്. ആന്റി കറപ്ഷന്‍ ബ്യൂറോയ്ക്ക് മുന്‍പാകെ ഹാജരായ കപില്‍ മിശ്ര, മുഖ്യമന്ത്രിയെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ടു. കേജ്‌രിവാളിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിന് തനിക്കെതിരെ വധഭീഷണിയുണ്ടെന്ന് മിശ്ര പറഞ്ഞു.

കേജ്‌രിവാളിന്റെ വിശ്വസ്തരായ നേതാക്കളാണ് ഇതിനു പിന്നില്‍. അരവിന്ദ് കേജ്‌രിവാളിനെതിരെ ചൊവ്വാഴ്ച സിബിഐയ്ക്ക് പരാതി നല്‍കും. എന്തുവന്നാലും പാര്‍ട്ടിവിടില്ലെന്നും ഒരിക്കലും ബിജെപിയിലേക്ക് പോകില്ലെന്നും കപില്‍ മിശ്ര പറഞ്ഞു. ധൈര്യമുണ്ടെങ്കില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തു. എല്ലാ മന്ത്രിമാരുടെയും ഫയലുകള്‍ പുറത്തുവിടും. തീരുമാനങ്ങള്‍ ടെന്‍ഡറുകള്‍ എല്ലാം പുറത്തുവിടും. ആര് പാര്‍ട്ടിവിടണം ആര് തുടരണമെന്ന് ജനങ്ങള്‍ തീരുമാനിക്കുമെന്നും മിശ്ര പറഞ്ഞു.

മന്ത്രിസഭയില്‍ നിന്ന് പുറത്താക്കപ്പെട്ട കപില്‍ മിശ്രയുടെ അഴിമതി ആരോപണത്തില്‍ പ്രതിരോധത്തിലായ കേജ്‌രിവാളിന് ഇരട്ടപ്രഹരം നല്‍കുന്നതാണ് ലഫ്റ്റനന്റ് ഗവര്‍ണറുടെ ഇടപെടല്‍. കപില്‍ മിശ്രയുടെ പരാതിയില്‍ ഒരാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ അഴിമതി വിരുദ്ധ വിഭാഗത്തോട് ലഫ്റ്റനന്റ് ഗവര്‍ണര്‍ ആവശ്യപ്പെട്ടു.
ഇതിനുപിന്നാലെ ആന്റി കറപ്ഷന്‍ ഓഫിസില്‍ നേരിട്ടെത്തി കപില്‍ മിശ്ര മൊഴി നല്‍കി. ആരോഗ്യമന്ത്രി സത്യേന്ദ്രജയിനില്‍ നിന്ന് കേജ്‌രിവാള്‍ രണ്ടുകോടി കോഴവാങ്ങിയെന്ന് കപില്‍ മിശ്ര എസിബിയ്ക്ക് മുന്‍പാകെ ആവര്‍ത്തിച്ചു. കുടിവെള്ള മാഫിയ നല്‍കിയ പണമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതുസംബന്ധിച്ച തെളിവുകളും അന്വേഷണ ഏജന്‍സിയ്ക്ക് നല്‍കി. ടാങ്കര്‍ അഴിമതിയില്‍ കേജ്‌രിവാളിന്റെ വിശ്വസ്തരായ അശിഷ് തല്‍വാര്‍, വിഭവ് പട്ടേല്‍ എന്നിവര്‍ക്ക് പങ്കുള്ളതായും കപില്‍ മിശ്ര ആരോപിച്ചു. ആരോപണത്തില്‍ അഴിമതി വിരുദ്ധ നിയമപ്രകാരം അന്വേഷണം ഊര്‍ജിതമാക്കുമെന്ന് എസിബി വ്യക്തമാക്കി.

കേജ്‌രിവാളിന്റെ ഭാര്യസഹോദരന് വേണ്ടി 50 കോടി വിലമതിക്കുന്ന ഏഴ് ഏക്കര്‍ വരുന്ന ഫാം ഹൗസ് തരപ്പെടുത്തി കൊടുക്കാന്‍ സഹായിച്ചിട്ടുണ്ടെന്ന് സത്യേന്ദ്ര ജെയ്ന്‍ തന്നോട് പറഞ്ഞു എന്ന പുതിയ വെളിപ്പെടുത്തലും കപില്‍ മിശ്ര ഇന്ന് നടത്തി. പഴയ കേജ്‌രിവാളല്ല ഇപ്പോഴുള്ളത്. അഴിമതിക്കാരനായ കേജ്‌രിവാള്‍ അധികാരത്തിനും മുഖ്യമന്ത്രി കസേരയ്ക്കും വേണ്ടി ദാഹിക്കുകയാണെന്നും മിശ്ര കുറ്റപ്പെടുത്തി.

അതേസമയം, കേജ്‌രിവാളിനെതിരെ നടപടി ആവശ്യപ്പെട്ട് ബിെജപി നേതാക്കള്‍ ലഫ്റ്റനന്റ് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. കേജ്‌രിവാള്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപിയും കോണ്‍ഗ്രസും പ്രതിഷേധം ശക്തമാക്കി. അഴിമതി ആരോപണം ലോകായുക്ത അന്വേഷിക്കണമെന്നാണ് ബിെജപിയുടെ ആവശ്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാത്ത സംസ്ഥാന സർക്കാർ നടപടി ചോദ്യം ചെയ്തുള്ള ഹർജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണനയിൽ‌  (6 minutes ago)

ഏഷ്യൻ ഗെയിസിൽ ദേശീയ റെക്കോർഡോടെ 400 മീറ്റർ ഹർഡിൽസിൽ വിദ്യ രാംരാജിന് വെങ്കലം....  (11 minutes ago)

കൊല്ലത്ത് വീടിനു പിന്നിൽ സ്വയം ചിതയൊരുക്കി ഗൃഹനാഥൻ ജീവനൊടുക്കി... സംഭവത്തിൽ കിളികൊല്ലൂർ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു  (21 minutes ago)

മുഖ്യമന്ത്രിയുടെ വിശ്വരൂപം കണ്ട് മന്ത്രി ഞ്ഞെട്ടി .... കപ്പൽ മറിക്കാൻ ശ്രമമെന്ന് മുഖ്യമന്ത്രി.... വിവരം അറിയുമെന്നും സതീശൻ  (27 minutes ago)

കോതമംഗലത്ത് ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി...ഭർത്താവ് കസ്റ്റഡിയിൽ  (28 minutes ago)

ആറാം ക്ലാസ് വിദ്യാർത്ഥികളെ ഇക്കൊല്ലം ത്രിഭാഷാ പദ്ധതിയിൽ നിന്ന് ഒഴിവാക്കണമെന്ന് സി.ബി.എസ്.ഇയോട് ഉത്തരവിട്ട് സുപ്രീംകോടതി  (32 minutes ago)

രാജ്യത്ത് കഴിഞ്ഞ ആറ് മാസമായി റേഷൻ കാർഡ് ഉപയോഗിച്ച് ഭക്ഷ്യധാന്യങ്ങൾ വാങ്ങാത്ത 1.58 കോടി ഗുണഭോക്താക്കളുടെ റേഷൻ ആനുകൂല്യങ്ങൾ അടുത്ത മാസം മുതൽ മരവിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ  (38 minutes ago)

ആറളത്ത് ഭീതി പരത്തിയ കണ്ണൂർ മഖ്‌ന മോഴയാനയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ദൗത്യം തുടരുന്നു...  (54 minutes ago)

ഓപ്പറേഷൻ തൂഫാന്റെ' രണ്ടാംഘട്ടം... ലഹരി മാഫിയയെ പൂർണ്ണമായും അകറ്റാൻ പൊതുസമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

നവരാത്രി തിരക്ക് നിയന്ത്രിക്കാൻ സ്പെഷൽ ട്രെയിനുകളും അധിക കോച്ചുകളും അനുവദിച്ച് റെയിൽവ...  (1 hour ago)

ബ്രസ്സൽസിൽ ബെൽജിയത്തെ 1-0 ന് തോൽപ്പിച്ച് ഫ്രാൻസ് നേഷൻസ് ലീഗിൽ തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി  (1 hour ago)

ഇരു മുന്നണികൾക്കും അതീവ നിർണായകം.... 38 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ഇന്ന് ...  (1 hour ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും അഭീഷ്ടസിദ്ധിയും!  (2 hours ago)

പരുക്ക് വില്ലനായി ... ഏഷ്യൻ ഗെയിംസ് ലോങ് ജമ്പിൽ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളി...  (2 hours ago)

മുഴപ്പിലങ്ങാട് ദേശീയപാത 66 മുറിച്ചുകടക്കവെ ബൈക്ക് തട്ടി വയോധികന് ദാരുണാന്ത്യം  (2 hours ago)

Malayali Vartha Recommends