Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്

ചീഫ് ജസ്റ്റിസ് അടക്കം 8 സുപ്രീം കോടതി ജഡ്ജിമാരെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കാന്‍ ജസ്റ്റിസ് കര്‍ണന്റെ ഉത്തരവ്

09 MAY 2017 07:30 AM IST
മലയാളി വാര്‍ത്ത

ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാര്‍ ഉള്‍പ്പെടെ സുപ്രീംകോടതിയിലെ എട്ടു ജഡ്ജിമാരെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കാന്‍ കൊല്‍ക്കത്ത ഹൈക്കോടതിയിലെ ജസ്റ്റിസ് സി.എസ്. കര്‍ണന്റെ ഉത്തരവിട്ടു. സുപ്രീംകോടതിയിലെ ജഡ്ജിമാരുമായി ഏറെനാളായി തുടരുന്ന തര്‍ക്കമാണ് പുതിയ തലത്തില്‍ എത്തിയിരിക്കുന്നത്. ജാതീയമായി അധിക്ഷേപിച്ചുവെന്ന പരാതിയിലാണ് കര്‍ണന്‍ തന്നെ ശിക്ഷ വിധിച്ചത്. എസ്‌സി/എസ്ടി ആക്ടിലെ വകുപ്പുകള്‍ പ്രകാരമാണ് നടപടി.

എട്ടുപേര്‍ അഞ്ചു വര്‍ഷം തടവും ഒരോ ലക്ഷം രൂപ വീതം പിഴയും അടയ്ക്കണം. പിഴയടയ്ക്കാത്ത പക്ഷം ആറു മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം. തനിക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുത്ത ഈ ജഡ്ജിമാര്‍ ന്യായാധിപന്‍ എന്ന പദവിയെ പരിഗണിക്കുകയോ താനൊരു ദലിതനാണെന് കാര്യം അവഗണിക്കുകയും ചെയ്തു. തന്റെ ഭാഗം വിശദീകരിക്കാനുള്ള അവസരം പോലും നല്‍കാതിരുന്ന ചീഫ് ജസ്റ്റിസും സംഘവും തനിക്കെതിരെ ഗൂഢാലോചന നടത്തുകയും അപമാനിക്കുന്ന രീതിയില്‍ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്‌തെന്നും കര്‍ണന്‍ ഉത്തരവില്‍ പറയുന്നു.

പിഴയായി വിധിച്ച പണം ഒരാഴ്ചയ്ക്കുള്ളില്‍ നാഷനല്‍ കമ്മിഷന്‍, എസ്‌സി-എസ്ടി കോണ്‍സ്റ്റിട്യൂഷനല്‍ ബോഡി, ഖാന്‍ മാര്‍ക്കറ്റ്, ന്യൂഡല്‍ഹി എന്ന വിലാസത്തിലാണ് അടയ്‌ക്കേണ്ടത്. ഡല്‍ഹി പൊലീസ് കമ്മിഷണര്‍ക്കാണ് സുപ്രീംകോടതി ജഡ്ജിമാരെ അറസ്റ്റ് ചെയ്യാന്‍ കര്‍ണന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. അറസ്റ്റ് വരിക്കാന്‍ തയാറാകാത്ത പക്ഷം ജഡ്ജിമാര്‍ പാര്‍ലമെന്റിനെ സമീപിക്കണം. അതുവരെ സുപ്രീംകോടതിയിലെ ഒരു കേസും ഇവര്‍ പരിഗണിക്കരുത്. ജഡ്ജിമാരുടെ പാസ്‌പോര്‍ട്ടുകള്‍ പൊലീസിന് കൈമാറാനും കര്‍ണന്റെ ഉത്തരവില്‍ ചൂണ്ടിക്കാണിക്കുന്നു. വിഷയത്തില്‍ പാര്‍ലമെന്റ് ഒരു തീരുമാനം എടുക്കുന്നത് വരെ ഇവരെ വിദേശയാത്ര ചെയ്യാന്‍ അനുവദിക്കരുതെന്ന് വിദേശകാര്യമന്ത്രാലയത്തിനും എയര്‍പോര്‍ട്ട് അതോറിറ്റിയോടും ഉത്തരവിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ള ജഡ്ജിമാര്‍ തന്റെ 'വീട്ടിലെ കോടതി'യില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പുറപ്പെടുവിച്ച ഉത്തരവു പാലിച്ചില്ലെന്ന കാരണം കാട്ടി സി.എസ്. കര്‍ണന്‍ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു. കോടതിയലക്ഷ്യക്കേസില്‍ ജസ്റ്റിസ് കര്‍ണന്‍ മാര്‍ച്ച് 31നു സുപ്രീംകോടതിയില്‍ ഹാജരായിരുന്നു. അന്നു ജഡ്ജിമാര്‍ തന്നെ അപമാനിച്ചെന്നാണു ജസ്റ്റിസ് കര്‍ണന്‍ പറയുന്നത്. ഇക്കാരണം കാട്ടിയാണു പട്ടികവിഭാഗങ്ങള്‍ക്കെതിരായ അക്രമം തടയുന്ന നിയമത്തിന്റെ അടിസ്ഥാനത്തില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ളവര്‍ക്കു കര്‍ണന്‍ സമന്‍സ് പുറപ്പെടുവിച്ചത്. ഈ കേസിലാണ് ഇപ്പോള്‍ ജഡ്ജിമാരെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കാന്‍ ഉത്തരവിട്ടതും.

സമന്‍സ് കിട്ടിയ സുപ്രീം കോടതി ജഡ്ജിമാര്‍ കഴിഞ്ഞദിവസം ജസ്റ്റിസ് കര്‍ണന്റെ മാനസികനില പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് മെഡിക്കല്‍ സംഘം കര്‍ണന്റെ വസതിയില്‍ എത്തിയെങ്കിലും പരിശോധന നിയമവിരുദ്ധമാണെന്ന് കാണിച്ച് കര്‍ണന്‍ അവരെ തിരികെ അയയ്ക്കുകയായിരുന്നു. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും വിരമിച്ച ജഡ്ജിമാര്‍ക്കുമെതിരെ അഴിമതി ആരോപിച്ചു സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവര്‍ക്കു കത്തയച്ചതിനാണു കര്‍ണനെതിരെ കോടതിയലക്ഷ്യ നടപടി തുടങ്ങിയത്.

അന്നു മദ്രാസ് ഹൈക്കോടതിയില്‍നിന്നു കൊല്‍ക്കത്ത ഹൈക്കോടതിയിലേക്കു സ്ഥലംമാറ്റിയ സുപ്രീം കോടതി നടപടി കര്‍ണന്‍ സ്വയം സ്‌റ്റേ ചെയ്‌തെങ്കിലും പിന്നീട് കൊല്‍ക്കത്തയിലെത്തുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാത്ത സംസ്ഥാന സർക്കാർ നടപടി ചോദ്യം ചെയ്തുള്ള ഹർജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണനയിൽ‌  (6 minutes ago)

ഏഷ്യൻ ഗെയിസിൽ ദേശീയ റെക്കോർഡോടെ 400 മീറ്റർ ഹർഡിൽസിൽ വിദ്യ രാംരാജിന് വെങ്കലം....  (11 minutes ago)

കൊല്ലത്ത് വീടിനു പിന്നിൽ സ്വയം ചിതയൊരുക്കി ഗൃഹനാഥൻ ജീവനൊടുക്കി... സംഭവത്തിൽ കിളികൊല്ലൂർ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു  (21 minutes ago)

മുഖ്യമന്ത്രിയുടെ വിശ്വരൂപം കണ്ട് മന്ത്രി ഞ്ഞെട്ടി .... കപ്പൽ മറിക്കാൻ ശ്രമമെന്ന് മുഖ്യമന്ത്രി.... വിവരം അറിയുമെന്നും സതീശൻ  (27 minutes ago)

കോതമംഗലത്ത് ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി...ഭർത്താവ് കസ്റ്റഡിയിൽ  (28 minutes ago)

ആറാം ക്ലാസ് വിദ്യാർത്ഥികളെ ഇക്കൊല്ലം ത്രിഭാഷാ പദ്ധതിയിൽ നിന്ന് ഒഴിവാക്കണമെന്ന് സി.ബി.എസ്.ഇയോട് ഉത്തരവിട്ട് സുപ്രീംകോടതി  (32 minutes ago)

രാജ്യത്ത് കഴിഞ്ഞ ആറ് മാസമായി റേഷൻ കാർഡ് ഉപയോഗിച്ച് ഭക്ഷ്യധാന്യങ്ങൾ വാങ്ങാത്ത 1.58 കോടി ഗുണഭോക്താക്കളുടെ റേഷൻ ആനുകൂല്യങ്ങൾ അടുത്ത മാസം മുതൽ മരവിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ  (38 minutes ago)

ആറളത്ത് ഭീതി പരത്തിയ കണ്ണൂർ മഖ്‌ന മോഴയാനയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ദൗത്യം തുടരുന്നു...  (54 minutes ago)

ഓപ്പറേഷൻ തൂഫാന്റെ' രണ്ടാംഘട്ടം... ലഹരി മാഫിയയെ പൂർണ്ണമായും അകറ്റാൻ പൊതുസമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

നവരാത്രി തിരക്ക് നിയന്ത്രിക്കാൻ സ്പെഷൽ ട്രെയിനുകളും അധിക കോച്ചുകളും അനുവദിച്ച് റെയിൽവ...  (1 hour ago)

ബ്രസ്സൽസിൽ ബെൽജിയത്തെ 1-0 ന് തോൽപ്പിച്ച് ഫ്രാൻസ് നേഷൻസ് ലീഗിൽ തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി  (1 hour ago)

ഇരു മുന്നണികൾക്കും അതീവ നിർണായകം.... 38 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ഇന്ന് ...  (1 hour ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും അഭീഷ്ടസിദ്ധിയും!  (2 hours ago)

പരുക്ക് വില്ലനായി ... ഏഷ്യൻ ഗെയിംസ് ലോങ് ജമ്പിൽ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളി...  (2 hours ago)

മുഴപ്പിലങ്ങാട് ദേശീയപാത 66 മുറിച്ചുകടക്കവെ ബൈക്ക് തട്ടി വയോധികന് ദാരുണാന്ത്യം  (2 hours ago)

Malayali Vartha Recommends