രണ്ടായിരത്തോളം കോബ്രകളാണ് മാവോയിസ്റ്റ് സാന്നിധ്യമുള്ള സുക്മ കാട്ടിലേക്ക് പോകുന്നത്
സുക്മയില്‍ ഇരുപത്തിയഞ്ച് സുരക്ഷാ ഉദ്യേഗസ്ഥരുടെ ജീവനെടുത്ത മാവോയിസ്റ്റുകളെ നേരിടാന്‍ സിആര്‍പിഎഫിന്റെ നേതൃത്വത്തിലുള്ള കോബ്രകള്‍ കാടു കയറുന്നു. പ്രത്യേകം പരിശീലനം നേടിയ രണ്ടായിരത്തോളം കോബ്രകളാണ് മാവോയിസ്റ്റ് സാന്നിധ്യമുള്ള സുക്മ കാട്ടിലേക്ക് പോകുന്നത്.
പശ്ചിമ ബംഗാള്‍, ബീഹാര്‍, തെലങ്കാന, മധ്യപ്രദേശ് എന്നീ പ്രദേശങ്ങളില്‍ സേവനം ചെയ്തു പരിചയമുള്ള സൈനികരാണ് കോബ്ര സംഘത്തിലുള്ളത്. രഹസ്യാന്വേഷണ വിഭാഗത്തില്‍ നിന്നു ലഭിക്കുന്ന നിര്‍ദ്ദേശം അനുസരിച്ചാണ് കോബ്രകള്‍ ആക്രമിക്കുക. പൊതുജനങ്ങള്‍ക്കും കാടിനും നാശനഷ്ടം സംഭവിക്കാതെ ശത്രുക്കളെ നേരിടാന്‍ പ്രത്യേക പരിശീലനം ലഭിച്ചവരാണ് കോബ്രകള്‍. ഗോറില്ല യുദ്ധ മുറകളില്‍ പ്രത്യേക പരിശീലനം ലഭിച്ച സംഘമാണ് കോബ്ര ബെറ്റാലിയന് കമാന്‍ഡോകള്‍. 44 കോബ്ര ടീമില്‍ നിന്നും 154 സുരക്ഷ ഉദ്യോഗസ്ഥര്‍ സുക്മ പ്രദേശത്ത് ദൗത്യത്തിനു എത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha