പത്തു കോടി തന്നാലും മലയാളികളായ ഐഎസ് സംഘങ്ങള്‍ നാട്ടിലേക്കില്ല; വാട്സാപ് സന്ദേശവുമായി ഐഎസ് സംഘത്തലവന്
കേന്ദ്ര സര്‍ക്കാര്‍ പത്തു കോടി രൂപ വീതം വാഗ്ദാനം ചെയ്താലും ഐഎസില്‍ ചേര്‍ന്ന മലയാളികള്‍ നാട്ടിലേക്കു തിരിച്ചുവരില്ലെന്നു കേരളത്തിലെ ഐഎസ് അനുഭാവികള്‍ക്ക് സംഘത്തലവന് കാസര്‍കോട് സ്വദേശി റാഷിദ് അബ്ദുല്ലയുടെ വാട്സാപ് സന്ദേശം. യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തിലേക്കു മടങ്ങണമെന്നും അതിനായി കേന്ദ്ര സര്‍ക്കാരിന്റെ സഹായം ലഭ്യമാക്കാമെന്നും നാട്ടിലെ ബന്ധുക്കള്‍ അയച്ച സന്ദേശത്തിനുള്ള മറുപടിയിലാണിത്.
അഫ്ഗാനിസ്ഥാനിലെ ഖുറാസാനില്‍ നിന്ന് ഐഎസിലെ മലയാളികള്‍ കേരളത്തിലേക്ക് അയച്ച നാലു വാട്സാപ് ഓഡിയോ സന്ദേശങ്ങള്‍ കൂടി ഇന്റലിജന്‍സ് ബ്യൂറോ ചോര്‍ത്തിയെടുത്തു. കേരളത്തിലുള്ളവര്‍ക്ക് അഫ്ഗാനിസ്ഥാനില്‍ നിന്നയച്ച 12 വാട്സാപ് സന്ദേശങ്ങളാണ് ഇതിനകം ഐബി ചോര്‍ത്തിയത്. അമേരിക്കന്‍ സൈനികാക്രമണത്തിന്റെ കെടുതികള്‍ നേരിടുകയാണെങ്കിലും അഫ്ഗാനിസ്ഥാനില്‍ നിന്നു കേരളത്തിലേക്കു മടങ്ങില്ലെന്നാണു സംഘത്തിന്റെ നിലപാട്.
അമേരിക്കന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളികളായ മുര്‍ഷിദ്, യഹിയ എന്നിവരുടെ കുടുംബങ്ങള്‍ ഐഎസ് സംരക്ഷണത്തിലാണെന്നും ആശങ്കകള്‍ വേണ്ടെന്നും സന്ദേശത്തില്‍ പറയുന്നു.
https://www.facebook.com/Malayalivartha