Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്

രാജ്യത്ത് ഇനി നടക്കാനിരിക്കുന്ന എല്ലാ നിയമസഭ ലോക്‌സഭാ തെരഞ്ഞെടുപ്പിലും വിവിപാറ്റ് യന്ത്രങ്ങള്‍

13 MAY 2017 12:19 PM IST
മലയാളി വാര്‍ത്ത

More Stories...

കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരുവർഷത്തേക്കു കൂടി ആധാർ അതോറിറ്റി സൗജന്യമാക്കി

രാജ്യത്ത് കഴിഞ്ഞ ആറ് മാസമായി റേഷൻ കാർഡ് ഉപയോഗിച്ച് ഭക്ഷ്യധാന്യങ്ങൾ വാങ്ങാത്ത 1.58 കോടി ഗുണഭോക്താക്കളുടെ റേഷൻ ആനുകൂല്യങ്ങൾ അടുത്ത മാസം മുതൽ മരവിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

ആറളത്ത് ഭീതി പരത്തിയ കണ്ണൂർ മഖ്‌ന മോഴയാനയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ദൗത്യം തുടരുന്നു...

യു.പി.ഐ. ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കുന്നതില്‍ കേന്ദ്രത്തോടും ആര്‍.ബി.ഐയോടും വിശദീകരണം തേടി സുപ്രീം കോടതി

ഇരുപത്തിമൂന്നുകാരിയായ ഐടി എന്‍ജിനീയര്‍ ജീവനൊടുക്കിയ നിലയില്‍

രാജ്യത്ത് ഇനി നടക്കാനിരിക്കുന്ന എല്ലാ നിയമസഭ ലോക്‌സഭാ തെരഞ്ഞെടുപ്പിലും വിവിപാറ്റ് ഘടിപ്പിച്ച വോട്ടിങ് യന്ത്രങ്ങളാകും പൂര്‍ണമായും ഉപയോഗിക്കുകയെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ വ്യക്തമാക്കി. വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യതയില്‍ ഗുരുതര ആക്ഷേപങ്ങളുയര്‍ന്ന സാഹചര്യത്തില്‍ വെള്ളിയാഴ്ച വിളിച്ചുചേര്‍ത്ത അംഗീകൃത ദേശീയ സംസ്ഥാന രാഷ്ട്രീയപാര്‍ടികളുടെ യോഗത്തിലാണ് കമീഷന്‍ ഈ ഉറപ്പ് നല്‍കിയത്.

വോട്ടിങ് യന്ത്രങ്ങളില്‍ ഏതെങ്കിലും വിധത്തില്‍ തിരിമറി സാധ്യമാണോയെന്ന കാര്യത്തില്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളെ വിളിച്ചുവരുത്തി വോട്ടിങ് യന്ത്രങ്ങള്‍ കൈമാറിയുള്ള പരസ്യ പരിശോധനയും കമീഷന്‍ നടത്തും. ഇതിന്റെ തീയതി പിന്നീട് അറിയിക്കാമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ നസീം സെയ്ദി പറഞ്ഞു.

വോട്ടിങ് യന്ത്രങ്ങളുടെ കാര്യത്തില്‍ ഉയര്‍ന്നുവന്ന ആക്ഷേപങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ ആമുഖപ്രസംഗത്തില്‍ പറഞ്ഞു. തെരഞ്ഞെടുപ്പുപ്രക്രിയ കുറ്റമറ്റതാക്കുന്നതിനുള്ള ഏത് ശ്രമത്തെയും സ്വാഗതം ചെയ്യും. ഇനിയുള്ള തെരഞ്ഞെടുപ്പുകളില്‍ പൂര്‍ണമായും വിവിപാറ്റുകള്‍ ഉപയോഗിക്കുന്നതിനൊപ്പംതന്നെ ഒരു നിശ്ചിത ശതമാനം വിവിപാറ്റ് സ്‌ളിപ്പുകള്‍ എണ്ണിത്തിട്ടപ്പെടുത്തും. യന്ത്രത്തിലെ വോട്ടുകണക്കും വിവിപാറ്റ് കണക്കും ആനുപാതികം തന്നെയെന്ന് ഉറപ്പാക്കാനാണിത്.

വിവിപാറ്റ് എന്നാല്‍
സമ്മതിദാനാവകാശം രേഖപ്പെടുത്തുമ്പോള്‍ കൃത്യമായി തന്നെയാണ് രേഖപ്പെടുത്തിയതെന്ന് വോട്ടര്‍ക്ക് ബോധ്യപ്പെടാന്‍ സഹായിക്കുന്നതാണ് വോട്ടര്‍ വെരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍(വിവിപിഎ) അഥവാ വെരിഫയബിള്‍ പേപ്പര്‍ റെക്കോര്‍ഡ്(വിപിആര്‍)

വോട്ടു ചെയ്തു കഴിയുമ്പോള്‍ തന്നെ വോട്ടിങ് യന്ത്രത്തില്‍ നിന്ന് വോട്ട് ലഭിച്ച സ്ഥാനാര്‍ത്ഥിയുടെ പേരും ചിഹ്നവും രേഖപ്പെടുത്തി പുറത്തേയ്ക്ക് വരുന്ന കടലാസാണ് വിവിപിഎ. ഇത് വോട്ടര്‍ക്ക് പരിശോധിച്ച് ബോധ്യപ്പെടാം.
യന്ത്രത്തിലെ വോട്ടിന്റെ കാര്യത്തില്‍ ഏതെങ്കിലും തരത്തിലുള്ള തര്‍ക്കങ്ങള്‍ വന്നാല്‍ വിവിപാറ്റുകള്‍ എണ്ണി തിട്ടപ്പെടുത്തി യഥാര്‍ത്ഥ വോട്ടു കണക്കാക്കാം.

തെരഞ്ഞെടുപ്പുകളില്‍ പണത്തിന്റെ ദുരുപയോഗവും കോഴയും തടയുന്നതിന് പരിഷ്‌കാരങ്ങള്‍ ആവശ്യമാണ്. രാഷ്ട്രീയപാര്‍ട്ടികളുടെ ഫണ്ടില്‍ സുതാര്യത ഉറപ്പാക്കാന്‍ ആദായനികുതി നിയമത്തിലും ജനപ്രാതിനിധ്യ നിയമത്തിലും ഭേദഗതികള്‍ വേണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ പറഞ്ഞു.

വോട്ടിങ് യന്ത്രത്തിന്റെ ഉപയോഗം കൂടുതല്‍ വിശ്വാസയോഗ്യമാക്കണമെന്ന് കോണ്‍ഗ്രസും ഇടതുപക്ഷപാര്‍ടികളും ആവശ്യപ്പെട്ടു. വോട്ടിങ് യന്ത്രങ്ങളില്‍ വിവിപാറ്റുകള്‍ ഘടിപ്പിക്കുന്ന പ്രക്രിയ എത്രയും വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്ന് സിപിഐ എമ്മിനെ പ്രതിനിധാനം ചെയ്ത് യോഗത്തില്‍ പങ്കെടുത്ത കേന്ദ്ര കമ്മിറ്റി അംഗം നീലോല്‍പ്പല്‍ ബസു ആവശ്യപ്പെട്ടു.

വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യതയില്‍ നിരവധി രാഷ്ട്രീയപാര്‍ട്ടികള്‍ സംശയം പ്രകടിപ്പിച്ചതിനെതുടര്‍ന്ന് കമീഷന്‍ ഡയറക്ടര്‍ ജനറല്‍ സുധീപ് ജയിന്‍ യന്ത്രങ്ങളുടെ പ്രവര്‍ത്തനരീതിയും പ്രക്രിയയും മറ്റും വിശദീകരിച്ചു. വോട്ടിങ് യന്ത്രങ്ങളുടെ കാര്യത്തില്‍ പാര്‍ട്ടികള്‍ പ്രകടമാക്കിയ ആശങ്കകളും സംശയങ്ങളും ഗൗരവത്തോടെ പരിഗണിക്കുമെന്ന് നസീം സെയ്ദി ഉറപ്പുനല്‍കി. 

2013 സെപ്തംബറില്‍ നാഗാലാന്‍ഡിലെ നോക്‌സെന്‍ നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് രാജ്യത്ത് വിവിപാറ്റ് യന്ത്രങ്ങള്‍ പൂര്‍ണമായും ഉപയോഗിച്ചത്. 2017ലെ ഗോവ നിയമസഭാ തെരഞ്ഞെടുപ്പില്‍ പൂര്‍ണമായും വിവിപാറ്റ് യന്ത്രങ്ങളാണ് ഉപയോഗിച്ചത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിവിൽ പൊലീസ് ഓഫീസർ നിയമന നടപടികളിൽ മാറ്റത്തിനൊരുങ്ങി സർക്കാർ..  (5 minutes ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയിടിവ് തുടരുന്നു... പവന് 200 രൂപയുടെ കുറവ്  (24 minutes ago)

പവർകട്ടിന് പിന്നാലെ... കേരളത്തിൽ വൈദ്യുത ചാർജ്ജ് വർദ്ധിപ്പിക്കാനൊരുങ്ങുന്നു  (40 minutes ago)

വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (44 minutes ago)

കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരുവർഷത്തേക്കു കൂടി ആധാർ അതോറിറ്റി സൗജന്യമാക്കി  (57 minutes ago)

വിപിൻ ആറ്റ്ലിയുടെ സ്റ്റീവ് ആൻഡ് പോളി ആരംഭം കുറിച്ചു!!!  (1 hour ago)

മാസപ്പടി കേസിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാത്ത സംസ്ഥാന സർക്കാർ നടപടി ചോദ്യം ചെയ്തുള്ള ഹർജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണനയിൽ‌  (1 hour ago)

ഏഷ്യൻ ഗെയിസിൽ ദേശീയ റെക്കോർഡോടെ 400 മീറ്റർ ഹർഡിൽസിൽ വിദ്യ രാംരാജിന് വെങ്കലം....  (1 hour ago)

കൊല്ലത്ത് വീടിനു പിന്നിൽ സ്വയം ചിതയൊരുക്കി ഗൃഹനാഥൻ ജീവനൊടുക്കി... സംഭവത്തിൽ കിളികൊല്ലൂർ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു  (1 hour ago)

മുഖ്യമന്ത്രിയുടെ വിശ്വരൂപം കണ്ട് മന്ത്രി ഞ്ഞെട്ടി .... കപ്പൽ മറിക്കാൻ ശ്രമമെന്ന് മുഖ്യമന്ത്രി.... വിവരം അറിയുമെന്നും സതീശൻ  (1 hour ago)

കോതമംഗലത്ത് ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി...ഭർത്താവ് കസ്റ്റഡിയിൽ  (1 hour ago)

ആറാം ക്ലാസ് വിദ്യാർത്ഥികളെ ഇക്കൊല്ലം ത്രിഭാഷാ പദ്ധതിയിൽ നിന്ന് ഒഴിവാക്കണമെന്ന് സി.ബി.എസ്.ഇയോട് ഉത്തരവിട്ട് സുപ്രീംകോടതി  (2 hours ago)

രാജ്യത്ത് കഴിഞ്ഞ ആറ് മാസമായി റേഷൻ കാർഡ് ഉപയോഗിച്ച് ഭക്ഷ്യധാന്യങ്ങൾ വാങ്ങാത്ത 1.58 കോടി ഗുണഭോക്താക്കളുടെ റേഷൻ ആനുകൂല്യങ്ങൾ അടുത്ത മാസം മുതൽ മരവിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ  (2 hours ago)

ആറളത്ത് ഭീതി പരത്തിയ കണ്ണൂർ മഖ്‌ന മോഴയാനയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ദൗത്യം തുടരുന്നു...  (2 hours ago)

ഓപ്പറേഷൻ തൂഫാന്റെ' രണ്ടാംഘട്ടം... ലഹരി മാഫിയയെ പൂർണ്ണമായും അകറ്റാൻ പൊതുസമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (2 hours ago)

Malayali Vartha Recommends