കുല്ഭൂഷന് ജാദവിന്റെ വധശിക്ഷ സ്റ്റേ ചെയ്ത രാജ്യാന്തര കോടതിയെ വിമര്‍ശിച്ച് പാകിസ്ഥാന്
ഇന്ത്യന്‍ പൗരന് കുല്ഭൂഷന് ജാദവിന്റെ വധശിക്ഷ സ്റ്റേ ചെയ്ത രാജ്യാന്തര കോടതിയെ വിമര്‍ശിച്ച് പാകിസ്ഥാന്. ഈ കോടതി വിധിക്കെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിക്കാന്‍ ആഭ്യന്തമന്ത്രാലയം തീരുമാനിച്ചതായി മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സുരക്ഷാ സംബന്ധമായ വിഷയങ്ങളില്‍ തീരുമാനമെടുക്കാന്‍ ഓരോ രാജ്യത്തിനും അധികാരമുണ്ട്. തിങ്കളാഴ്ച കേസ് പരിഗണിക്കാനിരിക്കെയാണ് ജാദവിന്റെ പാക്ക് വിരുദ്ധ നീക്കങ്ങള്‍ക്കുള്ള തെളിവുകള്‍ നിരത്തി ഇക്കാര്യം ശക്തമായി ഉന്നിയിക്കുമെന്നും പാകിസ്ഥാന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു. നേരത്തേയും കുല്ഭൂഷന് വിവാദത്തില്‍ ഇന്ത്യക്കെതിരെ പ്രതിരോധമന്ത്രി രംഗത്തുവന്നിരുന്നു.
2016 മാര്‍ച്ചിലാണ് ഇദ്ദേഹത്തെ ബലൂചിസ്ഥാനില്‍ നിന്നും അറസ്റ്റ് ചെയ്തുവെന്ന് പാകിസ്ഥാന് വെളിപ്പെടുത്തിയത്. ഇന്ത്യന്‍ ചാരസംഘടനയായ റോയുടെ ഉദ്യോഗസ്ഥനാണ് ജാദവെന്നായിരുന്നു ആരോപണം ഉന്നിയിച്ചാണ് മുന്‍ ഇന്ത്യന്‍ നാവികോദ്യോഗസ്ഥനായിരുന്ന കുല്‍ഭൂഷണെ പാകിസ്ഥാന് വധശിക്ഷയ്ക്ക് വിധിച്ചത്. സംഭവത്തെ തുടര്‍ന്ന് ഇന്ത്യ രാജ്യാന്തര കോടതിയെ സമീപിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha