രജൗറിയില്‍ പാക്കിസ്ഥാന്റെ വെടിവയ്പ്പും ഷെല്ലാക്രമണവും; ഇന്ത്യ ശക്തമായി തിരിച്ചടിക്കുന്നു
കശ്മീര്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്റെ പ്രകോപനം തുടരുന്നു. രജൗറി സെക്ടറിലെ ചിത്തി ബക്രി മേഖലയില്‍ പാക്കിസ്ഥാന് വെടിവയ്പ്പും ഷെല്ലാക്രമണവും തുടരുകയാണ്. ഇന്ത്യ ശക്തമായി തിരിച്ചടിക്കുകയാണ്. രാവിലെ 6.45നാണ് പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. ഏഴില്‍ അധികം ഗ്രാമങ്ങളാണ് പാക്കിസ്ഥാന് ലക്ഷ്യമിട്ടത്. അതേസമയം, ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള പാക് വെടിവയ്പ്പ് തുടരുന്നതിനാല്‍ സുരക്ഷാസേന, നാട്ടുകാരെ മാറ്റിപ്പാര്‍പ്പിക്കുകയാണ്.
ഇന്നലെ രജൗറി ജില്ലയില്‍ നിയന്ത്രണരേഖയ്ക്കു സമീപം പാക്ക് വെടിവയ്പ്പില്‍ രണ്ടു നാട്ടുകാര്‍ കൊല്ലപ്പെട്ടിരുന്നു. നാലു സൈനികര്‍ ഉള്‍പ്പെടെ ഒന്‍പതു പേര്‍ക്കാണ് പരുക്കേറ്റത്. ഇന്നലെ നടത്തിയ വെടിവയ്പ്പില്‍ 35 ഗ്രാമങ്ങളാണ് പാക്കിസ്ഥാന് ലക്ഷ്യമിട്ടത്. ഇതേത്തുടര്‍ന്ന് 193 കുടുംബങ്ങളെ ഷെല്‍ട്ടര്‍ ക്യാംപിലേക്കു മാറ്റിപ്പാര്ട്ടിച്ചു. കൂടാതെ, നൗഷേരാ മേഖലയിലെ 51 സ്കൂളുകളും മഞ്ചാക്കോട്ട, ഡൂംഗി മേഖലകളിലെ 36 സ്കൂളുകളും അനിശ്ചിതകാലത്തേക്ക് അടച്ചു.
https://www.facebook.com/Malayalivartha