ഡല്‍ഹിയില്‍ 64% പോളിങ്

യുപിയിലെ കലാപബാധിത മേഖലയായ മുസഫര്‍നഗര്‍ ഉള്‍പ്പെടെ ഇന്നലെ ജനവിധി രേഖപ്പെടുത്തിയ മണ്ഡലങ്ങളില്‍ മിക്കതിലും മെച്ചപ്പെട്ട പോളിങ്. കേരളമുള്‍പ്പെടെ 10 സംസ്‌ഥാനങ്ങളിലും രാജ്യതലസ്‌ഥാന മേഖലയായ ഡല്‍ഹിയിലും മൂന്നു കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 91 മണ്ഡലങ്ങളിലായിരുന്നു വോട്ടെടുപ്പ്.
കേരളവും കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഡുമാണു പോളിങ് ശതമാനത്തില്‍ ഏറ്റവും മുന്നില്‍. ഡല്‍ഹിയിലെ ആകെയുള്ള ഏഴു മണ്ഡലങ്ങളിലുമായി 64% ആണു പോളിങ്.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു മാവോയിസ്‌റ്റ് അക്രമത്തില്‍ ബിഹാറില്‍ രണ്ടു സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു; ഏഴു ജവാന്‍മാര്‍ക്കു പരുക്കേറ്റു. ജാര്‍ഖണ്ഡിലെ ഗുംലാ ജില്ലയില്‍ തിരഞ്ഞെടുപ്പു ഡ്യൂട്ടിയിലായിരുന്ന ഇന്ത്യ റിസര്‍വ് ബറ്റാലിയനിലെ ജവാന്‍ മൂന്നു സഹപ്രവര്‍ത്തകരെ വോട്ടെടുപ്പു തുടങ്ങുന്നതിന് ഏതാനും മണിക്കൂറുകള്‍ മുന്‍പു വെടിവച്ചുകൊന്നു.
ഛത്തീസ്‌ഗഡില്‍ മാവോയിസ്‌റ്റ് പ്രശ്‌നമേഖലയുള്‍പ്പെടുന്ന ബസ്‌തര്‍ മണ്ഡലത്തില്‍ മാത്രമാണ് ഇന്നലെ വോട്ടെടുപ്പു നടന്നത്. ഇവിടെ 52% മാത്രമാണു പോളിങ്. മാവോയിസ്‌റ്റുകളും പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു കോണ്‍സ്‌റ്റബിളിനു പരുക്കേറ്റു. പലയിടത്തും സ്‌ഫോടകവസ്‌തുക്കള്‍ പിടിച്ചെടുത്തു.
ദേശീയ തലസ്‌ഥാന മേഖലയില്‍പ്പെടുന്ന ന്യൂഡല്‍ഹി മണ്ഡലത്തില്‍ ഉപരാഷ്‌ട്രപതി ഹാമിദ് അന്‍സാരി, ഡല്‍ഹി മുന്‍മുഖ്യമന്ത്രിയും ആം ആദ്‌മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കേജ്‌രിവാള്‍, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, പ്രിയങ്ക വാധ്‌ര തുടങ്ങിയവര്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.
https://www.facebook.com/Malayalivartha
























