ജസ്റ്റിസ് കര്‍ണന്‍ മാപ്പ് പറയില്ല; സുപ്രീം കോടതി നടപടിക്കെതിരെ രാഷ്ട്രപതിയെ സമീപിച്ചു

സുപ്രീം കോടതിക്കെതിരെ പോരാട്ടം തുടരാനുറച്ച് ജസ്റ്റീസ് സി.എസ് കര്‍ണന്‍. കോടതിലക്ഷ്യക്കേസില്‍ തടവുശിക്ഷ വിധിച്ചതിലൂടെ തന്നെ ഇംപീച്ച് ചെയ്യാനാണ് സുപ്രീംകോടതി ശ്രമമെന്ന് കാണിച്ച് ജസ്റ്റിസ് കര്‍ണന്‍ രാഷ്ട്രപതിയെ സമീപിച്ചു. ഇടപെടല്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും എം.പിമാര്‍ക്കും കത്തു നല്‍കി. ഇംപീച്ച് ചെയ്യാനുള്ള അധികാരം പാര്‍ലമെന്റിനു മാത്രമെന്ന് ജസ്റ്റിസ് കര്‍ണന്റെ അഭിഭാഷകന്‍ മാത്യൂസ് ജെ. നെടുമ്പാറ മനോരമ ന്യൂസിനോട് പറഞ്ഞു. കോടതയലക്ഷ്യത്തിന് ജസ്റ്റീസ് കര്‍ണന്‍ മാപ്പുപറയില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു. സുപ്രീം കോടതി ഉത്തരവിന് നിയമസാധുതയില്ലെന്നും പിന്‍വലിക്കണമെന്നും കാണിച്ച് രണ്ടു അപേക്ഷകളാണ് ജസ്റ്റിസ് കര്‍ണന്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്.
കോടതിയലക്ഷ്യക്കേസില്‍ സുപ്രീം കോടതി വിധിച്ച ആറുമാസത്തെ തടവിന് നിയമസാധുതയില്ലെന്നും ഉത്തരവ് പിന്‍വലിക്കണമെന്നും ഉള്ള ഹര്‍ജികള്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത് നിയമപോരാട്ടം തുടരാനാണ് കൊല്‍ക്കത്ത ഹൈക്കോടതി ജസ്റ്റീസ് സി.എസ് കര്‍ണന്റെ തീരുമാനം. കര്‍ണാനായി കോടതിയിലെത്തുന്ന മലയാളി അഭിഭാഷകന്‍ മാത്യൂസ് ജെ. നെടുമ്പാറയുടെ വിശദീകരണം ഇങ്ങനെ. കോടതിയലക്ഷ്യത്തിന് മാപ്പുപറയില്ല. കോടതികളെയോ വിധിയെയോ കര്‍ണന്‍ വിമര്‍ശിച്ചിട്ടില്ല. ചില ജ!ഡ്ജിമാരെ വ്യക്തപരമായാണ് വിമര്‍ശിച്ചത്. ഇതിനെതിരെ ഇവര്‍ക്ക് നിയമനടപടിക്ക് പോകാം. എന്നാല്‍ കോടതിയലക്ഷ്യത്തിന് ജയിലടയ്ക്കാനുള്ള സുപ്രീം കോടതി ഉത്തരവ് ഭരണഘടനാ വിരുദ്ധമാണ്. എഫ്‌ഐആറോ കുറ്റപത്രമോ ഇല്ലാതെ എങ്ങനെ ശിക്ഷിക്കാനാകും.
കോടതി തടവ് ശിക്ഷയ്ക്ക് വിധിച്ചതോടെ തന്നെ ഇംപീച്ച് ചെയ്യുകയാണെന്ന് കര്‍ണന്‍ വാദിക്കുന്നു. ഇംപീച്ച് ചെയ്യാനുള്ള അധികാരം പാര്‍ലമെന്റിനാണ്. ഈ അധികാരത്തില്‍ സുപ്രീം കോടതി കൈകടത്തുകയാണെന്നും ഇടപെടണമെന്നും ആവശ്യപ്പെട്ട് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും മുഴുവന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്കും ജസ്റ്റീസ് സി.എസ് കര്‍ണന്‍ കത്തു നല്‍കി.
കോടതിയലക്ഷ്യക്കേസില്‍ ആറുമാസത്തെ തടവ് ശിക്ഷയാണ് സുപ്രീം കോടതി കല്‍ക്കട്ടാ കോടതിയിലെ ജസ്റ്റീസായ സി.എസ് കര്‍ണന് വിധിച്ചത്. എന്നാല്‍ ഒളിവില്‍ പോയ കര്‍ണനെ പിടികൂടാന്‍ പൊലീസിനായിട്ടില്ല.
https://www.facebook.com/Malayalivartha

























