അമ്മയായാലും അമ്മായിയമ്മയായാലും ഇവള്‍ക്ക് ഒരുപോലെ ...സ്‌നേഹത്തിനു അതിരില്ല

സാധാരണയായി പറഞ്ഞു കേള്‍ക്കാറുള്ള അമ്മായിയമ്മ മരുമകള്‍ പോരുകള്‍ വെറും കഥകള്‍. മാതൃദിനത്തിൽ എടുക്കുന്ന സെല്‍ഫികളും കുറിപ്പുകളും ഓര്‍മകളിലേക്ക് ഉപേക്ഷിച്ച് തിരക്കിന്റെ ലോകത്ത് ചേക്കേറിയ ഓരോ മക്കള്‍ ക്കും മാതൃകയാകുകയാണ് ഈ 80 വയസ്സുകാരി. അമ്മയ്ക്കുവേണ്ടി ചെയ്ത നന്മയുടെ പേരിലല്ല അമ്മായിഅമ്മയ്ക്കുവേണ്ടി ഒരുക്കിയ ശുചിമുറിയുടെ പേരിലാണ് ചന്ദന എന്ന 80 വയസ്സുകാരിയായ യുപിയിലെ കാന്‍പൂര്‍ സ്വദേശിനിയെ നാടറിഞ്ഞത്.
102 വയസ്സുള്ള അമ്മായി അമ്മ പ്രാഥമീക കൃത്യം നിര്‍വഹിക്കാന്‍ പുറത്തു പോകുമ്പോള്‍ വീണു. വീഴ്ചയില്‍ അവരുടെ കാല്‍ ഒടിയുകയും ചെയ്തു. ഇതുകണ്ടു മനസ്സുവിഷമിച്ച ചന്ദന വീട്ടില്‍ ഒരു ശുചിമുറി പണിയാനുള്ള ശ്രമങ്ങളാരംഭിച്ചു. സാമ്പത്തീക സഹായത്തിനായി വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ കയറിയിറങ്ങിയെങ്കിലും ഒന്നും ഫലിച്ചില്ല. തുടര്‍ന്നാണ് താന്‍ വളര്‍ത്തുന്ന ആടുകളില്‍ നിന്ന് അഞ്ച് ആടുകളെ വിറ്റ് ശുചിമുറി പണിയുന്നതിനുള്ള തുക ചന്ദന കണ്ടെത്തിയത്.
ചന്ദനയുടെ നല്ല മനസ്സറിഞ്ഞ അധികൃതര്‍ അവരുടെ പ്രവൃത്തിയെ അഭിനന്ദിച്ചു. ഗ്രാമപ്രദേശങ്ങളില്‍ ശുചിത്വത്തിന്റെ സന്ദേശം പകരാനും അമ്മായി അമ്മയോടുള്ള സ്‌നേഹവും കടമയും നിര്‍വഹിക്കാനുമായി വരുമാനമാര്‍ഗമായ ആടുകളെപ്പോലും വില്‍ക്കാന്‍ തയാറായ ചന്ദന എല്ലാവര്‍ക്കുമൊരു മാതൃകയാണെന്നും ചന്ദനയുടെ ചുറ്റുപാടുകളെപ്പറ്റി കൂടുതല്‍ അന്വേഷണം നടത്തി. അര്‍ഹതയുണ്ടെങ്കില്‍ സാമ്പത്തീകസഹായം ചെയ്യുമെന്നുമാണ് അധികൃതര്‍ ഇപ്പോള്‍ പറയുന്നത്.
https://www.facebook.com/Malayalivartha

























