മകനെ തിരിച്ചുകിട്ടാന്‍ ഈ 'അമ്മ അനുഭവിച്ചത് ആരെയും നൊമ്പരപ്പെടുത്തുന്ന കാര്യങ്ങള്‍

ഭര്‍ത്താവിന്റെ ശവസംസ്‌കാരത്തിനു പണമില്ലാതെ വന്നപ്പോള്‍ 2000 രൂപയ്ക്കു വേണ്ടി സ്വന്തം മകനെ പണയ വസ്തുവാക്കേണ്ടി വരുന്ന ഒരമ്മയുടെ അവസ്ഥ വളരെ ദയനീയമാണ്. നാഗാലാന്റിലാണ് ഇത്രയും ദയനീയമായ ഒരു സംഭവം ഉണ്ടായത്.
ഭര്‍ത്താവിന്റെ ശവസംസ്‌കാരത്തിനായി ദിമാപൂര്‍ സ്വദേശിനിയായ റിത പണമിടപാടുകാരന്റെ കൈയില്‍ നിന്നും 2000 രൂപ കടം വാങ്ങിയിരുന്നു. എന്നാല്‍ ഏഴു വയസുകാരനായ മകനെ പണയ വസ്തുവായി ആവശ്യപ്പെട്ടാണ് പണമിടപാടുകാരന്‍ പണം നല്‍കിയത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും റീതയ്ക്ക് പണം തിരിച്ചു നല്‍കാന്‍ കഴിഞ്ഞില്ല. പണം കൊണ്ടു വന്നാല്‍ മാത്രമേ മകനെ കാണാന്‍ അനുവദിക്കുകയുള്ളു വെന്നു അയാള്‍ പറഞ്ഞു. തേയില തോട്ടത്തില്‍ തൊഴിലാളിയായിരുന്ന റീതയ്ക്ക് പ്രതിദിനം ലഭിച്ചിരുന്നത് 40 രൂപയായിരുന്നു.
ഇതു മറ്റു രണ്ടു മക്കളുടെ വിശപ്പടക്കാന്‍ പോലും തികയുമായിരുന്നില്ല. മകനെ രക്ഷിക്കാനുള്ള പണം കണ്ടെത്തുന്നതിനു വേണ്ടി ഭതൃസഹോദരനോടൊപ്പം രണ്ടു മക്കളേയും കൂട്ടി റീത നാഗാലാന്റിലെത്തി. എന്നാല്‍ അഞ്ചു ദിവസം നഗരത്തിലൂടനീളം അലഞ്ഞു തിരിഞ്ഞിട്ടും ജോലി കണ്ടെത്തനായില്ല. ഇതിനിടയില്‍ സഹോദരന്‍ യുവതിയെ ഉപേക്ഷിച്ച് പോവുകയും ചെയ്തു.
ആഹാരമോ കിടക്കാന്‍ സുരക്ഷിതമായ സ്ഥലമോയില്ലാതെ ഭാഷപോലും അറിയാതെ പൊതു പെപ്പില്‍ നിന്നു വെള്ളം കുടിച്ചും ആളുകള്‍ വലിച്ചെറിഞ്ഞ ഭക്ഷണാവശിഷ്ടങ്ങല്‍ കഴിച്ചും നടന്ന റിതയെയും മക്കളെയും ഇതിനിടെ നരേഷ് പരസ് എന്ന സമൂഹ്യപ്രവര്‍ത്തകന്‍ കാണാനിടയായി. എന്നാല്‍ മാത്യഭാഷമാത്രം അറിയാവുന്ന റിതയ്ക്ക് നരേഷ് ചോദിച്ചതൊന്നും മനസിലായില്ല. ഒടുവില്‍ നരേഷ് പൊലീസുമായും ആശ ജ്യോതി കേന്ദ്ര എന്ന സന്നദ്ധ സംഘടനയുമായും ബന്ധപ്പെട്ടു. തുടര്‍ന്ന് നാഗാലാന്റ് പൊലീസിനെ വിവരമറിയിച്ചു. സഹായിക്കുമെന്ന് പൊലീസ് നല്‍കിയ ഉറപ്പിന്മേല്‍ റിതയും മക്കളും നാട്ടിലേക്ക് മടങ്ങി. പോകുമ്‌ബോള്‍ ഷാ മാര്‍ക്കറ്റിലെ കച്ചവടക്കാര്‍ അമ്മയ്ക്കും കുഞ്ഞുങ്ങള്‍ക്കും ഭക്ഷണവും വസ്ത്രങ്ങളും ചെരുപ്പുകളും പിന്നെ 3500 രൂപയും നല്‍കി. പണമിടപാടുകാരനില്‍ നിന്നും മകനെ മോചിപ്പിക്കാനുള്ള പണം കിട്ടിയതിന്റെ സന്തോഷവുമായാണ് റിത നട്ടിലേക്ക് മടങ്ങിയത്.
https://www.facebook.com/Malayalivartha

























