മുത്തലാഖില്‍ മാറ്റം വേണമെന്ന് മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ്

മുത്തലാഖില്‍ മാറ്റം വേണമെന്ന് മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് സുപ്രീം കോടതിയില്‍. മുത്തലാഖ് നല്ല ആചാരമാണെന്ന് പറയാന്‍ സാധിക്കില്ല. ഇതില്‍ മാറ്റം വേണെന്നാണ് അഭിപ്രായമുള്ളത്. എന്നാല്‍ ഇക്കാര്യത്തില്‍ ബാഹ്യ ഇടപെടല്‍ വേണ്ടെന്നും മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡിനു വേണ്ടി ഹാജരായ മുന്‍ കേന്ദ്ര നിയമമന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബല്‍ കോടതിയെ ധരിപ്പിച്ചു.
മുത്തലാഖ് വിഷയത്തില്‍ ഭരണഘടനാപരമായ ധാര്‍മികത പരിശോധിക്കേണ്ട കാര്യമില്ലെന്നും മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് നിലപാടെടുത്തു. മുത്തലാഖ് മുസ്‌ലിം വിശ്വാസത്തിന്റെ ഭാഗമാണ്. 1,400 വര്‍ഷമായി തുടരുന്ന വിവാഹമോചന രീതി ഭരണഘടനാ വിരുദ്ധമെന്ന് എങ്ങനെ പറയാന്‍ കഴിയുമെന്നും കപില്‍ സിബല്‍ ചോദിച്ചു.
മറ്റുമതവിഭാഗങ്ങളുടെ വിശ്വാസം ചോദ്യം ചെയ്യപ്പെടാത്തിടത്തോളം മുസ്‌ലിം സമുദായത്തിന്റെ വിശ്വാസവും ഇഴകീറി പരിശോധിക്കാന്‍ കഴിയില്ല. ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസില്‍ വാദം കേള്‍ക്കുന്നത്.
മുത്തലാഖ് ഇസ്‌ലാമികമല്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെയും ബോര്‍ഡ് ചോദ്യം ചെയ്തു. രാമന്‍ അയോധ്യയില്‍ ജനിച്ചെന്ന ഹൈന്ദവ വിശ്വാസം പോലെയാണ് മുത്തലാഖ്. 637 ആം ആണ്ടു മുതല്‍ മുത്തലാഖ് നിലവിലുണ്ടായിരുന്നു. അത് ഇസ്‌ലാമികമല്ലെന്നു പറയാന്‍ നമ്മള്‍ ആരാണ്? അതു വിശ്വാസത്തിന്റെ കാര്യമാണ്. ഭരണഘടനാപരമായ സമത്വത്തിന്റെയോ ധര്‍മത്തിന്റെയോ ചോദ്യം അവിടെ ഉയരുന്നില്ലെന്നും കപില്‍ സിബല്‍ അറിയിച്ചു.
മുസ്‌ലിം വിവാഹം എന്നതു മുതിര്‍ന്ന വ്യക്തികള്‍ തമ്മിലുള്ള കരാറാണ്. വിവാഹമോചനവും അങ്ങനെയാണ്. വിവാഹവും മോചനവും കരാറാണെങ്കില്‍ മറ്റുള്ളവര്‍ക്ക് ഇതിലെന്താണ് പ്രശ്‌നം? ഹദീസില്‍ (പ്രവാചകനായ മുഹമ്മദ് നബി പറഞ്ഞു കൊടുത്ത കാര്യങ്ങള്‍ കൂട്ടാളികള്‍ എഴുതിവച്ചത്) ഇക്കാര്യം പറയുന്നുണ്ട്.
https://www.facebook.com/Malayalivartha

























