രണ്ടാനച്ഛന്‍ പീഡിപ്പിച്ച 10 വയസുകാരിയുടെ ഗര്‍ഭം അലസിപ്പിക്കുന്നു

രണ്ടാനച്ഛന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 10 വയസുകാരിയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ തീരുമാനം. അഞ്ചു മാസം പൂര്‍ത്തിയായ ഗര്‍ഭം അലസിപ്പിക്കാന്‍ ഡോക്ടര്‍മാരുടെ പാനലാണ് തീരുമാനിച്ചത്. കുട്ടിയുടെ ഭാവി സുരക്ഷിതമാക്കുന്നതിനാണ് നടപടിയെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അമ്മയുടെ ജീവന് ഭീഷണിയുണ്ടെങ്കില്‍ മാത്രമേ 20 ആഴ്ച പൂര്‍ത്തിയായ ഗര്‍ഭം അലസിപ്പിക്കാന്‍ അനുവദിക്കൂ. അതിന് കോടതിയുടെ അനുവാദവും ആവശ്യമാണ്.
ഗർഭിണിയായ പത്തുവയസുകാരിയുടെ അമ്മ കോടതിയെ സമീപിച്ച് ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി തേടിയിരുന്നു. ഒരു കുഞ്ഞിനെ കൂടി പരിചരിക്കാനുള്ള സാമ്പത്തിക സ്ഥിതി ഇല്ലെന്ന് കാണിച്ചാണ് അമ്മ കോടതിയെ സമീപിച്ചിരുന്നത്. 10 വയസുകാരി കൂടാതെ ഇവര്‍ക്ക് നാലുമക്കള്‍ കൂടി ഉണ്ട്. തീരുമാനം ഡോക്ടര്‍മാരുടെ അഭിപ്രായത്തിനു വിടുകയായിരുന്നു കോടതി.
കുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കുഞ്ഞിന് ശാരീരിക തളര്‍ച്ച അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് അഞ്ചുമാസം ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിഞ്ഞത്. ബിഹാറില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളിലയായ മാതാവ് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ തളര്‍ന്ന് കിടക്കുന്ന മകളെ കണ്ട് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രണ്ടാനച്ഛനും ബന്ധുവും ലൈംഗീകമായി പീഡിപ്പിച്ചുവെന്ന് കുട്ടി അമ്മയോട് പറഞ്ഞു. കുട്ടിയുടെ മൊഴി പ്രകാരമാണ് രണ്ടാനച്ഛനെ പൊലീസ് പിടിച്ചത്.
ലൈംഗീക പീഡനക്കേസിലെ ഇരകള്‍ 20 ആഴ്ചയായ ഗര്‍ഭം അലസിപ്പിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് നിരന്തരമായി കോടതിയെ സമീപിക്കുന്നതിനാല്‍ 24 ആഴ്ച വരെയുള്ള ഗര്‍ഭം അലസിപ്പിക്കുന്നത് അനുവദനീയമാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. പലരും ഗര്‍ഭിണിയാണെന്ന് പുറത്തറിയുന്നത് അഞ്ച് മാസമാകുമ്പോഴാണ്. അതിനാല്‍ ആറു മാസം വരെയുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ അനുവദിക്കണമെന്നതാണ് സാമൂഹിക പ്രവര്‍ത്തകള്‍ ആവശ്യപ്പെടുന്നത്.
https://www.facebook.com/Malayalivartha

























