കാമുകനും സുഹൃത്തുക്കളും ചേര്‍ന്നു യുവതിയെ ബലാത്സംഗം ചെയ്തു; തലയിലൂടെ കാര്‍ കയറ്റി കൊലപ്പെടുത്തി

പ്രണയിച്ചു വഞ്ചിച്ച കാമുകിയെ സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്നു ക്രൂരമായ ബലാത്സംഗത്തിനിരയാക്കിയ ശേഷം തലയിലൂടെ കാര്‍ കയറ്റി കൊലപ്പെടുത്തി. ഡല്‍ഹിക്കടുത്തുള്ള ആഗ്ര - ഡല്‍ഹി ഹൈവേയ്ക്കു സമീപം ഫിറോസാബാദിലായിരുന്നു കേസിനാസ്പദമായ സംഭവം. മുന്‍ കാമുകിയും ഡല്‍ഹിയില്‍ ഐടി ഉദ്യോഗസ്ഥയുമായ യുവതിയും ബാംഗ്ലൂരില്‍ യുവ എന്‍ജിനീയറും തമ്മില്‍ നാലു വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു. ഇതിനിടെ കഴിഞ്ഞ മാസം യുവാവിനു ജോലി നഷ്ടമായി. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.
തുടര്‍ന്നു യുവാവ് തിരികെ സ്വന്തം നാടായ ഫിറോസാബാദില്‍ എത്തുകയും ചെയ്തു. എന്നാല്‍, ജോലിയില്ലാത്ത യുവാവിനെ കാണാനോ, സംസാരിക്കാനോ യുവതി തയ്യാറായില്ല. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ ഫോണില്‍ തര്‍ക്കിച്ചതായി സുഹൃത്തുക്കള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം മദ്യ ലഹരിയിലായിരുന്ന യുവാവ്, യുവതിയെ ഫോണില്‍ വിളിച്ച് തനിക്കു പുതിയ ജോലി ശരിയായതായി പറഞ്ഞു. ഇതിനുള്ള പാര്‍ട്ടിയ്ക്കായി ഫിറോസാബാദിലേയ്ക്കു വരണമെന്നും, താന്‍ കാറുമായി ഓഫിസിനു സമീപം എത്താമെന്നും യുവതിയെ അറിയിച്ചു.
ഇതിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹി - ആഗ്ര ഹൈക്കോടതിയില്‍ എത്തിയ യുവതിയെ, യുവാവ് കാറില്‍ വിളിച്ചു കൊണ്ടു പോയ ശേഷം ഫിറോസാബാദിനു സമീപത്തെ ലോഡ്ജില്‍ മുറിയെടുത്ത ശേഷം സുഹൃത്തുക്കളെ വിളിച്ചു വരുത്തുകയായിരുന്നു. യുവാവും ആറു സുഹൃത്തുക്കളും ചേര്‍ന്നു യുവതിയെ പീഡിപ്പിച്ചു. മൃതപ്രായയ യുവതിയെ റോഡില്‍ തള്ളിയ ശേഷം തലയിലൂടെ കാര്‍ ഓടിച്ചു കയറ്റി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിനു ശേഷം രക്ഷപെട്ട പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
കൊലപ്പെടുത്തിയ ശേഷം മൃതദേഹം വികൃതമാക്കാനാണ് തലയിലൂടെ കാര്‍ ഓടിച്ചു കയറ്റിയത്. യുവാവിന്റെയും യുവതിയുടെയും മൊബൈല്‍ ഫോണ്‍ സംഭാഷണങ്ങളുടെ വിശദാംശങ്ങള്‍ ശേഖരിച്ചാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞത്.
https://www.facebook.com/Malayalivartha

























