ജമ്മുവില്‍ ഭീകരര്‍ കടന്നുകയറിയതായി റിപ്പോര്‍ട്ട്; തിരച്ചിലിന് ആയിരം സൈനികര്‍

തെക്കന്‍ കാശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ തീവ്രവാദികളുടെ സാന്നിദ്ധ്യം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് സൈന്യം തിരച്ചില്‍ ആരംഭിച്ചു. ഏതാണ്ട് ആയിരത്തോളം സൈനികരാണ് തിരച്ചിലില്‍ പങ്കെടുക്കുന്നത്. എന്നാല്‍, പ്രദേശവാസികള്‍ സൈന്യത്തിനു നേരെ കല്ലെറിഞ്ഞത് തിരച്ചിലിനെ ബാധിച്ചിട്ടുണ്ട്. ഇതേതുടര്‍ന്ന് കൂടുതല്‍ സൈന്യത്തെ പ്രദേശത്തേക്ക് അയച്ചു.
അതിനിടെ ജമ്മു കാശ്മീരിലെ ബാല്‍കോട്ടില്‍ നിയന്ത്രണരേഖയിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ പാകിസ്ഥാന്‍ സൈനികര്‍ വീണ്ടും വെടിയുതിര്‍ത്തു. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് വെടിവെയ്പ് ആരംഭിച്ചതെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു.
കാശ്മീരിലെ ജനവാസ മേഖലയായ രജൗരി ജില്ലയിലും ഇന്നലെ രാത്രി ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കു നേരെ പാക്‌സേന അതിരൂക്ഷമായ വെടിവയ്പ് നടത്തിയിരുന്നു. പാകിസ്ഥാന്റെ തുടര്‍ച്ചയായുള്ള പ്രകോപനത്തില്‍ ജില്ലയിലെ ജനജീവിതം താറുമാറായിട്ടുണ്ട്.
മേയ് 13ന് അതിര്‍ത്തിയിലെ നൗഷ്‌റ മേഖലയിലുണ്ടായ ആക്രമണത്തില്‍ രണ്ട് പ്രദേശവാസികള്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയതിരുന്നു. തുടര്‍ന്ന് മെയ് 15ന് ഈ മേഖലയില്‍ രൂക്ഷമായ ഷെല്ലാക്രമണവും നടന്നതായി രജൗരി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ഷാഹിദ് ഇക്ബാല്‍ ചൗധരി പറഞ്ഞു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് അടിയന്തരസഹായമായി ഒരു ലക്ഷം രൂപ നല്‍കിയതായി ജില്ലാഭരണകൂടം അറിയിച്ചു.
പാകിസ്ഥാന്റെ ഭാഗത്തു നിന്നുള്ള തുടര്‍ച്ചയായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ 2694 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റിയതായും കൂടാതെ ആറ് ആംബുലന്‍സുകളും ഒരു മെഡിക്കല്‍ യൂണിറ്റും നൗഷേര മേഖലയില്‍ ക്യാംപ് ചെയ്യുന്നുണ്ടെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ പറഞ്ഞു.
ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും വിവരാവകാശനിയമപ്രകാരം ലഭിച്ച മറുപടി പ്രകാരം, 2016ല്‍ 449 തവണയാണ് പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. 23 സുരക്ഷ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും ചെയ്തു.
https://www.facebook.com/Malayalivartha

























