നാലാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

കനത്ത സുരക്ഷയില്‍ നാല് സംസ്ഥാനങ്ങളിലെ ഏഴ് ലോക്‌സഭാ മണ്‌ഡലങ്ങളിലേക്കുളള വോട്ടെടുപ്പ് തുടങ്ങി. ത്രിപുര, സിക്കിം,അസം, ഗോവ സംസ്ഥാനങ്ങളിലെ വോട്ടര്‍മാരാണ് വിധിയെഴുതുന്നത്. നാല് സംസ്ഥാനങ്ങളിലുമായി 74 സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ട്. ഗോവയിലെ രണ്ട് മണ്‌ഡലങ്ങളിലേക്കും അസമിലെ 3 മണ്‌ഡലങ്ങളിലേക്കും ത്രിപുരയിലേയും സിക്കിമിലേയും ഓരോ മണ്‌ഡലങ്ങളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
സിക്കിം നിയമസഭയിലേക്കുളള വോട്ടെടുപ്പും ഇന്ന് നടക്കുന്നുണ്ട്. 32 അസംബ്ലി മണ്‌ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. വോട്ടെടുപ്പ് നടക്കുന്ന മണ്‌ഡലങ്ങളില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സിക്കിമില്‍ 3500 പോലീസുകാരും 15 കമ്പനി പശ്ചിമ ബംഗാള്‍ പോലീസുകാരും സുരക്ഷയ്‌ക്കായി വിന്യസിക്കപ്പെട്ടിട്ടുണ്ട്. ത്രിപുരയിലെ 1490 പോളിങ് സ്റ്റേഷനുകളില്‍ 18 എണ്ണത്തിന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണം എന്നാവശ്യപ്പെട്ട് ഖര്‍ബി പീപ്പിള്‍സ് ലിബറേഷന്‍ ടൈഗേര്‍സ് എന്ന സംഘടന ബന്ദിന് ആഹ്വാനം ചെയ്‌തിരിക്കുന്നതിനാല്‍ അസമിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha
























