ക്യാന്‍സര്‍ ബാധിതയായ മകളെ കൊന്നതാണ് വെളിപ്പെടുത്തലുമായി അമ്മ രംഗത്ത്

ക്യാന്‍സര്‍ ബാധിതയായ തന്നെ ചികിത്സിക്കണമെന്ന് ആവശ്യപ്പെട്ട് അച്ഛന് വാട്‌സാപ്പ് പോസ്റ്റ് അയച്ച് കാത്തിരുന്ന സായ് ശ്രീയുടെ മരണത്തിന് ഉത്തരവാദി അവളുടെ പിതാവു തന്നെയെന്ന് അമ്മ സുമ ശ്രീ. ഇങ്ങനെ ഹൃദയമില്ലാത്തൊരാളായ് മാറാന്‍ ലോകത്ത് ആര്‍ക്കെങ്കിലും കഴിയുമോ...? അദ്ദേഹത്തിന് എന്റെ മകള്‍ മരിക്കുന്നത് ഒഴിവാക്കാന്‍ കഴിയുമായിരുന്നു പക്ഷേ അത് ചെയ്തില്ലെന്ന് സുമ ശ്രീ പറയുന്നു. മകളെ മരണത്തിലേക്ക് തള്ളിവിട്ടത് മുന്‍ ഭര്‍ത്താവാണെന്ന് പറഞ്ഞ സുമ തങ്ങളുടെ വിജയവാഡയിലെ നിലവിലുള്ള വീട് നഷ്ടമാകാതിരിക്കാനാണ് അദ്ദേഹം ചികിത്സിക്കാന്‍ തയ്യാറാകാതിരുന്നതെന്നും പറയുന്നു.
മകളുടെ രക്ഷാധികാരിയായി ഒപ്പിട്ടിരുന്നത് അച്ഛനാണെന്നും കുഞ്ഞിന്റെ മരണത്തിന് മുഴുവന്‍ ഉത്തരവാദിത്വവും അയാള്‍ക്ക് മാത്രമാണെന്നും സുമ ശ്രീ ആരോപിക്കുന്നു. 2002 ലായിരുന്നു സുമ ശ്രീയും ശിവകുമാറും തമ്മിലുള്ള വിവാഹം നടന്നത്. ഭര്‍ത്താവില്‍ നിന്ന് നിരന്തരം ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വന്നതോടെയാണ് ഇവര്‍ പിരിയുന്നത്.
മെയ് 14നായിരുന്നു മജ്ജയില്‍ ബാധിച്ച ക്യാന്‍സര്‍ മൂലം സായ് ശ്രീ മരണപ്പെട്ടത്. തനിക്ക് ജീവിക്കണമെന്നും വീട് വിറ്റ് തന്നെ ചികിത്സിക്കാനുള്ള പണം കണ്ടെത്തണവുമെന്നും ആവശ്യപ്പെട്ട് സായ് ശ്രീ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഭര്‍ത്താവിന്റെ പീഡനം സഹിക്കാന്‍ കഴിയാതെയാണ് താന്‍ വീട് വിട്ടിറങ്ങിയതെന്നും സഹോദരന്റെയും അമ്മയുടെയും കൂടെ താമസിക്കാന്‍ തുടങ്ങിയതെന്നും ഇവര്‍ പറയുന്നു. 2010 വരെ പിന്നെയും കാര്യങ്ങള്‍ നല്ല രീതിയില്‍ തന്നെയായിരുന്നു.
ശിവകുമാര്‍ മകളെ കാണുന്നതിനായ് വീട്ടില്‍ വരുമായിരുന്നു. വീടിനു പുറത്ത് മകളോടൊപ്പം കുറച്ച് നേരം ചെലവഴിച്ച് തിരിച്ച് പോവുകയും ചെയ്യുമായിരുന്നു. പിന്നീട് സുമ കൃഷ്ണകുമാറെന്നരാളെ കണ്ടു മുട്ടുകയും സായിയെയും കൂട്ടി ഹൈദരാബാദിലേക്ക് താമസം മാറുകയുമായിരുന്നു. പിന്നീട് വീണ്ടും ശിവകുമാര്‍ രാത്രികളില്‍ വിളിച്ച് ഭീഷണിപ്പെടുത്താന്‍ തുടങ്ങുകയായിരുന്നു. ഇതേ തുടര്‍ന്ന് തങ്ങള്‍ വിജയവാഡ പൊലീസിന് പരാതി നല്‍കി. അതിന് ശേഷം പരസ്പര സമ്മത പ്രകാരം വിവാഹ മോചനത്തില്‍ ഏര്‍പ്പെടുകയുമായിരുന്നു. സുമ ഒരു മാധ്യമത്തോട് പറഞ്ഞു.
2016 ഓഗസറ്റ് 27നാണ് മകള്‍ ക്യാന്‍സര്‍ ബാധിതയാണെന്ന് കുടുംബം അറിയുന്നത്. ആ സമയത്ത് തന്നെ തങ്ങള്‍ ശിവകുമാറിനെ വിവരം അറിയിച്ചിരുന്നു. 29നു ശിവകുമാര്‍ ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ വരികയും മകളെ കാണുകയും ചെയ്തു. സായ് ഐ.സി.യുവിലായിരുന്നു അപ്പോള്‍. 2 ലക്ഷം രൂപ ആശുപത്രിയില്‍ കെട്ടി വയ്ക്കുകയും ചെയ്തു. അവള്‍ എന്റെ മകളാണെന്നായിരുന്നു അയാള്‍ പറഞ്ഞത്. രണ്ടു മൂന്ന് ദിവസം ആശുപത്രിയില്‍ അദ്ദേഹം ഉണ്ടായിരുന്നു. പിന്നീട് ബംഗളൂരുവിന് തിരിച്ച് പോവുകയും ചെയ്തു. എന്നിട്ട് മകളുടെ ചികിത്സക്കായ് 3 ലക്ഷം അയക്കുകയും ചെയ്തുവെന്നും കൃഷ്ണകുമാര്‍ വെളിപ്പെടുത്തുന്നു. എന്നാല്‍, പിന്നീട് ശിവകുമാര്‍ മകളെ കുറിച്ച് അന്വേഷിച്ചില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്.
https://www.facebook.com/Malayalivartha
























