കുല്‍ഭൂഷന്‍ ജാദവിന്റെ വധശിക്ഷ രാജ്യാന്തരകോടതി സ്‌റ്റേ ചെയ്തു

കുല്‍ഭൂഷന്‍ ജാദവിന്റെ വധശിക്ഷ രാജ്യാന്തരകോടതി സ്‌റ്റേ ചെയ്തു. സ്വതന്ത്രകോടതിയില്‍ പുനര്‍വിചാരണ നടത്തണമെന്ന് കോടതി നിരീക്ഷിച്ചു. കേസില്‍ പാക് വാദം രാജ്യാന്തര കോടതി തള്ളി. കേസില്‍ ഇടപെടാന്‍ രാജ്യാന്തര കോടതിക്ക് അധികാരമുണ്ടെന്ന് കോടതി വിശദമാക്കി. കേസില്‍ ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും വാദം തിങ്കളാഴ്ച്ച പൂര്‍ത്തിയായിരുന്നു. ചാരപ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് കുല്‍ഭൂഷണ്‍ ജാദവിന് പാക് സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ചത് വിയന്ന കരാറിന്റെ ലംഘനമാണെന്നാണ് റോണി എബ്രഹാം അധ്യക്ഷനായ ഹേഗിലെ രാജ്യാന്തര കോടതിയില്‍ ഇന്ത്യ വാദിച്ചത്.
2016 മാര്‍ച്ചില്‍ ഇറാനില്‍ നിന്ന് കുല്‍ഭൂഷണെ തട്ടിക്കൊണ്ടുപോയാണ് അറസ്റ്റു ചെയ്തത്. വിയന്ന കരാര്‍ അനുസരിച്ച് തടവുകാരന് നിയമാനുസൃതം സ്ഥാപിക്കപ്പെട്ട, സ്വതന്ത്ര കോടതികളില്‍ വിചാരണയ്ക്ക് അവകാശമുണ്ട്. കുല്‍ഭൂഷണ് സ്വയം പ്രതിരോധിക്കാന്‍ നിയമസഹായം ലഭ്യമാക്കിയില്ല. സൈനികകോടതിയാണ് സാധാരണക്കാരനായ പൗരന് ശിക്ഷവിധിച്ചത്. കടുത്തമനുഷ്യാവകാശലംഘനങ്ങള്‍ നടന്നു എന്നിവയായിരുന്നു ഹരീഷ് സാല്‍വെ ഇന്ത്യയ്ക്ക് വേണ്ടി നിരത്തിയ വാദങ്ങള്‍!. രാജ്യാന്തരകോടതി അധികാരപരിധി ലംഘിച്ചുവെന്നാണ് പാക്കിസ്ഥാന്റെ മറുവാദം. ഇറാനില്‍ നിന്ന് തട്ടിയെടുത്താണ് അറസ്റ്റുചെയ്തത് എന്ന വാദത്തിന് ഇന്ത്യക്ക് തെളിവു നല്‍കാനായിട്ടില്ല.
പാക്കിസ്ഥാനുമായുള്ള തര്‍ക്കങ്ങള്‍ രാജ്യാന്തരകോടതിയുടെ അധികാരപരിധിക്ക് പുറത്താണെന്ന് 1974 സെപ്റ്റംബര്‍ എട്ടിന് ഇന്ത്യ പറഞ്ഞിരുന്നു. ഇപ്പോഴത്തെ നിലപാട് ഇതിനെതിരാണെന്നും പാക്കിസ്ഥാനുവേണ്ടി ഖവാര്‍ ഖുറേഷി വാദിച്ചു. കുല്‍ഭൂഷണിന്റെ കുറ്റസമ്മത വീഡിയോ കാണണമെന്ന പാക്കിസ്ഥാന്റെ ആവശ്യം കോടതി തള്ളിയിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മൂന്ന് അറസ്റ്റുചെയ്ത കുല്‍ഭൂഷണെ കഴിഞ്ഞമാസമാണ് വധശിക്ഷയ്ക്ക് വിധിച്ചത്. ഈ മാസം 8 നാണ് ഇന്ത്യ രാജ്യാന്താരകോടതിയില്‍ അപ്പീല്‍ നല്‍കിയത്.
https://www.facebook.com/Malayalivartha
























