മുഖ്യമന്ത്രിയുടെ വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ല തമിഴ്‌നാട്ടിലെ കര്‍ഷകര്‍ വീണ്ടും സമരത്തിലേയ്ക്ക്

തമിഴ്‌നാട്ടിലെ കര്‍ഷകര്‍ സമരവുമായി വീണ്ടും ഡല്‍ഹിക്ക്. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി സമരക്കാര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ലെന്ന് ആരോപിച്ചാണ് വീണ്ടും ഡല്‍ഹിയില്‍ സമരത്തിനൊരുങ്ങുന്നത്. സര്‍ക്കാരും സമരക്കാരും തമ്മിലുണ്ടാക്കിയ ധാരണയുടെ സമയപരിധി ഒരാഴ്ചയ്ക്കുള്ളില്‍ അവസാനിക്കും.
തമിഴ്‌നാട്ടില്‍ വരള്‍ച്ച രൂക്ഷമായ സാഹചര്യത്തില്‍ മാര്‍ച്ച് 13നാണ് കര്‍ഷകര്‍ ഡല്‍ഹിയില്‍ സമരം തുടങ്ങിയത്. കൃഷിനാശത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യമുന്നയിച്ച് തഞ്ചാവൂര്‍, ത്രിച്ചി, കരൂര്‍ തുടങ്ങിയ ജില്ലകളിലെ കര്‍ഷകരാണ് ഡല്‍ഹിയില്‍ സമരരംഗത്തേക്ക് വന്നത്.
തലയോട്ടി കഴുത്തിലണിഞ്ഞും പാമ്പിനെ കടിച്ചും നഗ്‌നരായും വ്യത്യസ്തമായ രീതികളിലായിരുന്നു കര്‍ഷക സമരം. തുടര്‍ന്ന് ഡല്‍ഹി സന്ദര്‍ശനത്തിനെത്തിയ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാളി പളനിസ്വാമി കര്‍ഷകരുമായി ചര്‍ച്ച നടത്തുകയും സമരം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.
കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുന്നത് അടക്കം കര്‍ഷകരുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. വാഗ്ദാനങ്ങള്‍ പാലിക്കുന്നതിന് മെയ് 25 വരെയാണ് ധാരണയായിരുന്നത്. എന്നാല്‍ ഇതുവരെയും വാഗ്ദാനങ്ങള്‍ പാലിക്കാത്ത സാഹചര്യത്തിലാണ് കര്‍കഷര്‍ വീണ്ടും സമരത്തിനിറങ്ങുന്നത്.
https://www.facebook.com/Malayalivartha
























