Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വീണ്ടും ഒരു പാവം പെൺകുട്ടിയുടെ ജീവനെടുത്ത് പ്രണയം..മാതാ പിതാക്കളുടെ ഏക പ്രതിക്ഷയാണ് ഒരു ക്രൂരൻ ഇല്ലാതാക്കിയത്... ഇരുപതുകാരിയെ ആണ്‍സുഹൃത്ത് റിസോര്‍ട്ടില്‍ നിന്ന് വിളിച്ചിറക്കി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി..


ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌


സംസ്ഥാനത്ത് ഇന്നു മുതൽ മഴ വീണ്ടും സജീവമായേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ... രണ്ട് ജില്ലകളിൽ   യെല്ലോ അലർട്ട്


മാസപ്പടി കേസ്.. പ്രാഥമിക അന്വഷണം നടത്താതെ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ.. കത്ത് ഇഡി ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്...


"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..

സുപ്രീം കോടതി വിധി ലംഘിച്ച് ദേശീയ- സംസ്ഥാനപാതയോരങ്ങളില്‍ വീണ്ടും തുറന്ന മദ്യശാലകള്‍ പൂട്ടിക്കുന്നു

19 MAY 2017 07:51 AM IST
മലയാളി വാര്‍ത്ത

More Stories...

യാത്രക്കാരുടെ ടിക്കറ്റ് പരിശോധന കർശനമാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ...നാളെ മുതൽ 31വരെ സെൻട്രൽ റെയിൽവേ ശൃംഖലയിൽ പ്രത്യേക ടിക്കറ്റ് പരിശോധനാ യജ്ഞം

ഗാന്ധി ജയന്തി അവധിയോടനുബന്ധിച്ച് നാട്ടിലേക്ക് പോകുന്നവരുടെ വൻ യാത്രാ തിരക്ക് കണക്കിലെടുത്ത് പ്രത്യേക ദീർഘദൂര ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ലഷ്കർ ഇ തൊയ്ബ ഭീകരനെ കരസേന വധിച്ചു...കരസേനയും ജമ്മു കശ്മീർ പൊലീസും സിആർപിഎഫും ചേർന്നാണ് ഓപ്പറേഷൻ നടത്തിയത് , മേഖലയിൽ ഓപ്പറേഷൻ തുടരുകയാണെന്ന് കരസേന

സംഘര്‍ഷം തടയാനെത്തിയ വനിതാ ഹെഡ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു

വേൽമുരുകൻ സാർ 'കിഴിച്ചിട്ടേ'... പോലീസ് ചേസിങ്... 200 KG പുകയില വളഞ്ഞിട്ട് പൂട്ടി..! വമ്പൻ നീക്കങ്ങൾ നടുറോഡിൽ"

സുപ്രീം കോടതിവിധി ലംഘിച്ച് ദേശീയ-സംസ്ഥാനപാതയോരങ്ങളില്‍ വീണ്ടും തുറന്ന മദ്യശാലകള്‍ പൂട്ടിത്തുടങ്ങി. എറണാകുളം ജില്ലയില്‍ മാത്രം മൂന്നു ബിയര്‍/വൈന്‍ പാര്‍ലറുകള്‍ പൂട്ടിച്ചു. ആലുവയില്‍ ദേശീയപാതയോരത്തു തുറന്ന പാര്‍ലറുകള്‍ക്കാണു താഴുവീണത്. പരാതികളുയര്‍ന്ന സാഹചര്യത്തില്‍ പരിശോധന ശക്തമാക്കും.

തുറന്നു പ്രവര്‍ത്തിക്കുന്ന മറ്റു മദ്യശാലകള്‍ ദേശീയ-സംസ്ഥാനപാതയോരങ്ങളിലാണോയെന്നു പരിശോധിക്കാന്‍ വിവിധ വകുപ്പുകള്‍ക്കു നിര്‍ദേശം നല്‍കി. സംസ്ഥാനപാതകള്‍ സംബന്ധിച്ചു വ്യക്തമായ റിപ്പോര്‍ട്ട് പൊതുമരാമത്ത് വകുപ്പിനോട് എക്‌സൈസ് അധികൃതര്‍ ആവശ്യപ്പെട്ടു. പാതയോരദൂരപരിധി പാലിക്കാത്ത മദ്യശാലകളുടെ അപേക്ഷ പരിഗണിക്കേണ്ടെന്നു കര്‍ശനനിര്‍ദേശം നല്‍കി.

സുപ്രീം കോടതി വിധിയേത്തുടര്‍ന്നു പൂട്ടിയ മദ്യശാലകള്‍ക്കു പുതിയ ഗേറ്റുകള്‍ സ്ഥാപിച്ചോയെന്നും അന്വേഷിക്കും. സ്വകാര്യഭൂമിയിലൂടെയുള്ള വഴികളുടെ അടിസ്ഥാനത്തില്‍ ദൂരപരിധി അളക്കരുതെന്ന് എക്‌സൈസ് കമ്മിഷണര്‍ ഉത്തരവിറക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാനായി പലരും സ്വകാര്യഭൂമിയിലൂടെ വഴിതുറന്ന് അപേക്ഷകള്‍ സമര്‍പ്പിച്ചിരുന്നു. ഇപ്രകാരം ചിലര്‍ അനുമതിയും തരപ്പെടുത്തി. ഇവ പൂട്ടിക്കും. മുമ്പ് സുപ്രീം കോടതിവിധി മറികടന്ന്, ദൂരപരിധിയില്ലാതെ ദേശീയ/സംസ്ഥാന പാതയോരങ്ങളില്‍ നാലു ബാറുകള്‍ക്കും 73 ബിയര്‍വൈന്‍ പാര്‍ലറുകള്‍ക്കും ഒന്‍പതു വിദേശമദ്യ ചില്ലറവില്‍പനശാലകള്‍ക്കും അനുമതി നല്‍കിയിരുന്നു.

കള്ള് ഷാപ്പ് ഉള്‍പ്പെടെ 1,066 മദ്യശാലകളാണു ദേശീയ-സംസ്ഥാനപാതയോരങ്ങളിലുണ്ടായിരുന്നത്. 31 പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ 11 എണ്ണവും 815 ബിയര്‍വൈന്‍ പാര്‍ലറുകളില്‍ 619 എണ്ണവും 270 ബിവ്‌റേജസ് ഔട്ട്‌ലെറ്റുകളില്‍ 134 എണ്ണവും 36 കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളില്‍ 18 എണ്ണവും സുപ്രീം കോടതിവിധി വന്നതിനു പിറ്റേന്നു പൂട്ടി.
എന്നാല്‍, വിധിക്കുശേഷവും 23 ബാര്‍ ഹോട്ടലുകള്‍, 329 ബിയര്‍വൈന്‍ പാര്‍ലറുകള്‍, 170 വിദേശമദ്യ ചില്ലറവില്‍പനശാലകള്‍ എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയ്ക്ക് അനുമതി നല്‍കിയതിനു പിന്നില്‍ വന്‍ ഴിമതിയുണ്ടെന്നാണു സൂചന. മദ്യശാലകള്‍ക്ക് അനുമതി വാങ്ങിനല്‍കുന്ന ഇടനിലക്കാര്‍ സംസ്ഥാനത്തു സജീവമാണെന്ന് അബ്കാരികള്‍ പറയുന്നു. 10-15 ലക്ഷം രൂപയാണ് ഇവര്‍ ഈടാക്കുന്നത്.

മദ്യശാലകള്‍ ദേശീയ-സംസ്ഥാനപാതകളില്‍നിന്നു കാണാവുന്ന വിധത്തിലാകരുത്, ഈ പാതകളില്‍നിന്നു നേരിട്ടെത്താവുന്ന സ്ഥലത്താകരുത്, പാതകളുടെയോ അവയുടെ സര്‍വീസ് റോഡുകളുടെയോ 500 മീറ്റര്‍ പരിധിയിലാകരുത് എന്നിങ്ങനെയാണു സുപ്രീം കോടതി വിധി. എന്നാല്‍, പാതകളില്‍നിന്ന് അഞ്ചു മീറ്റര്‍ ദൂരപരിധിയിലുള്ള ഹോട്ടലുകള്‍ക്കുപോലും അനുമതി ലഭിച്ചു. മദ്യശാലകളുടെ ബോര്‍ഡുകളും പരസ്യങ്ങളും ദേശീയ-സംസ്ഥാനപാതകളില്‍ അനുവദിക്കരുതെന്ന നിര്‍ദേശവും പാലിക്കപ്പെടുന്നില്ല..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വേളി കേന്ദ്രീകരിച്ച് ഗതാഗത, വിനോദസഞ്ചാര മേഖലകളിൽ വലിയ വികസന സാധ്യതകളാണ് വരാനിരിക്കുന്നതെന്നും, ഭാവിയിൽ വേളിയെ കേരളത്തിലെ ഏറ്റവും വലിയ ട്രാൻസ്പോർട്ട് ഹബ്ബായി മാറ്റുമെന്നും ഗതാഗത വകുപ്പ് മന്ത്രി സി.പി.  (11 minutes ago)

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും  (23 minutes ago)

പനി കേസുകൾ വർദ്ധിക്കുന്നു....സ്വയം ചികിത്സ പാടില്ല  (33 minutes ago)

എരുമേലിയിലെ അയ്യപ്പക്ഷേത്രം ഉള്‍പ്പെടെ ശബരിമല തീര്‍ഥാടകരെത്തുന്ന എല്ലാ ഇടത്താവളങ്ങളിലും മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്വമാണെന്ന് ഹൈക്കോടതി...  (47 minutes ago)

യാത്രക്കാരുടെ ടിക്കറ്റ് പരിശോധന കർശനമാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ...നാളെ മുതൽ 31വരെ സെൻട്രൽ റെയിൽവേ ശൃംഖലയിൽ പ്രത്യേക ടിക്കറ്റ് പരിശോധനാ യജ്ഞം  (1 hour ago)

Pathanamthitta ബ്രേക്കപ്പ് ആയപ്പോൾ ഭ്രാന്തിളകി ജിത്തു..  (1 hour ago)

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌  (1 hour ago)

  കാട്ടാന ആക്രമണങ്ങളിൽ വർദ്ധനവ്... ഇടുക്കി ജില്ലയിലെ വനാതിർത്തി മേഖലകളിലും തോട്ടം മേഖലകളിലും വൈകുന്നേരം ആറുമണി മുതൽ രാവിലെ ആറുമണി വരെ ആളുകൾ പുറത്തിറങ്ങുന്നതെന്ന ഉത്തരവുമായി ജില്ലാ കളക്ടർ രം​ഗത്ത്  (1 hour ago)

ഇന്ത്യന്‍ ഓഹരി വിപണികള്‍ ഇന്ന് നേട്ടത്തോടെ വ്യാപാരം... സെന്‍സെക്‌സ് 300ലേറെ പോയിന്റ് നേട്ടത്തിൽ വ്യാപാരം  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 560 രൂപയുടെ വർദ്ധനവ്  (2 hours ago)

ഏഷ്യൻ ഗെയിംസിൽ മിക്സഡ് ടീമിലും ഇന്ത്യക്ക് സ്വർണം...  (2 hours ago)

മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രധാനമന്ത്രിപദത്തിലേക്ക്....  (2 hours ago)

സങ്കടക്കാഴ്ചയായി... ട്രാക്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം...  (3 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണം .. വനിതാ അമ്പെയ്ത്ത് കോംപൗണ്ട് ടീം ഇനത്തിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്  (3 hours ago)

ഗാന്ധി ജയന്തി അവധിയോടനുബന്ധിച്ച് നാട്ടിലേക്ക് പോകുന്നവരുടെ വൻ യാത്രാ തിരക്ക് കണക്കിലെടുത്ത് പ്രത്യേക ദീർഘദൂര ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി  (3 hours ago)

Malayali Vartha Recommends