ഫോര്‍ബസ് മാസികയുടെ പുറത്തിറക്കിയ 'ഗ്ലോബല്‍ ഗെയിം ചേയ്ഞ്ചഴ്‌സ്' പട്ടികയില്‍ റിലൈന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനി മുന്നില്‍

ജിയോ ഇഫക്ട് അവസാനിക്കുന്നില്ല, ഫോര്‍ബസ് മാസികയുടെ പുറത്തിറക്കിയ 'ഗ്ലോബല്‍ ഗെയിം ചേയ്ഞ്ചഴ്‌സ്' പട്ടികയില്‍ റിലൈന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനി മുന്നില്‍. വ്യവസായങ്ങള്‍ പരിവര്‍ത്തനം ചെയ്ത കോടികണക്കിനാളുകളുടെ ജീവിതം മാറ്റിമറിച്ച 25 പേരെയാണ് 'ഗ്ലോബല്‍ ഗെയിം ചേയ്ഞ്ചഴ്‌സ്' പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
റിലൈന്‍സ് ജിയോ വഴി കുറഞ്ഞ നിരക്കില്‍ അതിവേഗ ഇന്റര്‍നെറ്റ് ആറു മാസംകൊണ്ടാണ് 10 കോടി ജനങ്ങളിലേക്ക് എത്തിച്ചത്. ഇത് പലരുടെയും ജീവിതം തന്നെ മാറ്റിമറിച്ചു. സൗജന്യ സേവനം നല്‍കിയത് ഇന്ത്യയിലെ ബഹുഭൂരിഭാഗം പേരും ജിയോയിലേക്ക് മാറാന്‍ കാരണമായി. മാത്രമല്ല, ജിയോയുടെ വരവോടെ നെറ്റ് വര്‍ക്കുകള്‍ കുത്തകയാക്കിവെച്ചിരുന്ന മേഖല സാധാരണക്കാര്‍ക്കും ഉപകാരപ്രദമായി.
വലിയ പണം ഈടാക്കി നല്‍കിയിരുന്ന സേവനങ്ങള്‍ ചെറിയ വിലയ്ക്കും സൗജന്യമായും നല്‍കാന്‍ മറ്റുനെറ്റ് വര്‍ക്കുകള്‍ തയ്യാറായി. 'ലോകത്തില്‍ എല്ലാം ഡിജിറ്റലാകുമ്പോള്‍ ഇന്ത്യക്കാര്‍ പിന്നിലാകാന്‍ പറ്റില്ല. ഒരു ഡിജിറ്റല്‍ സമൂഹത്തിന്റെ അംഗമയി എല്ലാ അനുഭവങ്ങളും ഓരോ ഇന്ത്യാക്കാരനും ആസ്വദിക്കണം എന്ന് എന്റെ സ്വപ്നമാണ് ജിയോയുടെ പിറവിയുടെ പിന്നിലെ കാരണം' മുകേഷ് അംബാനി പറഞ്ഞു.
സ്‌നാപ്ചാറ്റ് മേധാവി ഇവാന്‍ സ്പീഗേല്‍, ആഫ്രിക്കന്‍ വ്യവസായി ക്രിസ്‌ടോ വീസ്, ഹോം അപ്പ്‌ലൈന്‍സ് കമ്പനി ഡേസണ്‍ സ്ഥാപകന്‍ ജെയിംസ് ഡേസണ്‍, മെര്‍ക്ക് സി ഇ ഒ കെന്‍ ഫ്രെസേര്‍ തുടങ്ങിയവരും ഫോര്‍ബസ് 'ഗ്ലോബല്‍ ഗെയിം ചേയ്ഞ്ചഴ്‌സ്' പട്ടികയില്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha
























