ഹിജഡകള്‍ ഉള്‍പ്പെടെയുള്ളവരെ മൂന്നാം ലിംഗക്കാരായി കണക്കാക്കണമെന്ന് സുപ്രീംകോടതി

സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പുറമെ പ്രത്യേക വിഭാഗമായി, മൂന്നാം ലിംഗക്കാരായി ഹിജഡകള്‍ ഉള്‍പ്പെടെയുള്ളവരെ പരിഗണിക്കണമെന്ന് സുപ്രീംകോടതി. ഹിജഡകളെ പ്രത്യേക വിഭാഗമായി പരിഗണിക്കണമെന്നും മൗലിക അവകാശങ്ങള്‍ ഇവര്‍ക്ക് ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ട് നാഷണല്‍ ലീഗല്‍ സര്‍വീസസ് അതോററ്റി സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ് സുപ്രധാന വിധി.
പൗരാവകാശ സംരക്ഷണത്തിന് നിയമനിര്‍മ്മാണം നടത്തണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. മാനസികമായി വ്യതിയാനം വന്നവരെ പ്രത്യേക വിഭാഗമായി കണക്കാക്കണം. മൂന്നാം ലിംഗക്കാരോട് സാമ്പത്തിക- സാമൂഹിക വിവേചനം പാടില്ല. സര്‍ക്കാര്‍ ജോലികളില്‍ പ്രത്യേക സംവരണം നല്‍കണം.
പ്രത്യേക ആരോഗ്യ പദ്ധതികളും ക്ഷേമ പദ്ധതികളും നടപ്പാക്കണം. നിയമ പരവും ഭരണഘടനാപരവുമായ എല്ലാ അവകാശങ്ങളും മൂന്നാംലിംഗക്കാര്‍ക്കും ഉറപ്പാക്കാന്‍ പൗരന്‍മാര്‍ക്കും ഉത്തരവാദിത്വമുണ്ടെന്നും കോടതി നിരീക്ഷിച്ചു. ആറു മാസത്തിനകം നടപടി റിപ്പോര്‍ട്ട് നല്‍കണമെന്ന്കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ് നിലവിലെ വിവേചനമെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ജസ്റ്റിസ് കെ.എസ് രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള ബഞ്ചാണ് വിധി പ്രസ്താവിച്ചത്.
https://www.facebook.com/Malayalivartha
























