നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി

ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്നുവെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിച്ച ബ്രിട്ടീഷുകാരുടെ രീതി തന്നെയാണ് മോദിയും നടപ്പിലാക്കുന്നതെന്നും തെരഞ്ഞെടുപ്പ് റാലിയില്‍ രാഹുല്‍ പറഞ്ഞു.
രാജ്യത്തെ ഹിന്ദുക്കളേയും മുസ്ലീമുകളേയും ബ്രിട്ടീഷുകാര്‍ തമ്മിലടിപ്പിച്ചു. ഭിന്നിപ്പിച്ച് ഭരിക്കുകയായിരുന്നു അവരുടെ രീതി. സമാനമായി രാജ്യത്തെ ജനങ്ങള്‍ക്കിടയിലെ ഐക്യം ബി.ജെ.പി തകര്‍ക്കുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. രാജ്യത്തെ വ്യത്യസ്‌ത വിഭാഗക്കാരായ ജനങ്ങളെ ഒരു കുടക്കീഴില്‍ അണിനിരത്താനാണ് കോണ്‍ഗ്രസ് എന്നും ശ്രമിച്ചിട്ടുളളത്. അതാണ് കോണ്‍ഗ്രസ്സിന്റെ രാഷ്‌ട്രീയമെന്നും രാഹുല്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























