റോഡ് സുരക്ഷ ഉറപ്പുവരുത്താന്‍ പ്രത്യേക സമിതിക്ക് സുപ്രീംകോടതി രൂപം നല്‍കി

റോഡ് സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി പ്രത്യേക സമിതിക്ക് സുപ്രീംകോടതി രൂപം നല്‍കി. സുരക്ഷാ നിയമങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്താനാണ് സമിതി. ജസ്റ്റിസ് കെ.എസ്.രാധാകൃഷ്‌ണന്റെ നേതൃത്വത്തിലാണ് സമിതി. റോഡ് നിയമങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കാന്‍ സമിതി ഇടപെടണമെന്നും കോടതി നിര്‍ദേശിച്ചു.
റോഡ് നിയമങ്ങള്‍ വ്യാപകമായി ലംഘിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി സമിതി രൂപീകരിച്ചിരിക്കുന്നത്. ഉപരിതലഗതാഗത മന്ത്രാലയത്തിലെ ഉദ്ദ്യോഗസ്ഥരും സമിതിയില്‍ ഉണ്ടാകും. മോട്ടോര്‍വെഹിക്കിള്‍ ആക്‌ടില്‍ പുതിയ ഭേദഗതികള്‍ വരുത്തണമോ എന്ന് സമിതി പരിശോധിക്കും.
https://www.facebook.com/Malayalivartha
























