സ്വവര്‍ഗരതി കുറ്റകരമാക്കിയത് സുപ്രീംകോടതി പുനപരിശോധിക്കും

സ്വവര്‍ഗരതി കുറ്റകരമാക്കിയ വിധി പുനപരിശോധിക്കുമെന്ന് സുപ്രീംകോടതി. കേസില്‍ തുറന്ന കോടതിയില്‍ വീണ്ടും വാദം കേള്‍ക്കുമെന്നും ചീഫ് ജസ്റ്റീസ് പി സദാശിവം അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. വിധിക്കെതിരെ കേന്ദ്ര സര്‍ക്കാരും വിവിധ സംഘടകളുമാണ് പുനപരിശോധനാ ഹര്‍ജി സമര്‍പ്പിച്ചത്.
ഇതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ ഹര്‍ജി നല്‍കിയെങ്കിലും അത് സുപ്രീംകോടതി തള്ളുകയായിരുന്നു. തുടര്‍ന്നാണ് പുനപരിശോധനാ ഹര്‍ജി നല്‍കിയത്. സാധാരണ പുനപരിശോധനാ ഹര്‍ജികളില്‍ ജഡ്‌ജിമാര്‍ ചേംബറില്‍ ചര്‍ച്ച നടത്തിയാണ് തീരുമാനം കൈക്കൊള്ളാറുള്ളത്. എന്നാല്‍ അതിന് വിപരീതമായി തുറന്ന കോടതിയില്‍ വാദം കേള്‍ക്കാമെന്നാണ് ചീഫ് ജസ്റ്റീസ് സമ്മതിച്ചിരുന്നത്.
കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാക്കിക്കൊണ്ട് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാണെന്ന് സ്ഥാപിക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 377 നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha
























