പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് കൊച്ചിയില്‍ കനത്ത സുരക്ഷയും നിയന്ത്രണവും

കൊച്ചി മെട്രോ റെയിലിന്റെ ഉദ്ഘാടനത്തിന് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് നഗരത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത് കര്‍ശന സുരക്ഷ. ജൂണ്‍ 17ന് ജനങ്ങള്‍ പാലിക്കേണ്ട നിയന്ത്രണങ്ങളും യാത്രക്കാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പൊലീസ് അറിയിച്ചത്:
ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ വരുന്നവര്‍ മൊബൈല്‍ ഫോണുകളോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ കൊണ്ടുവരാന്‍ പാടില്ല.
വാഹനങ്ങളുടെ റിമോര്‍ട്ട് കീ ഉദ്ഘാടന വേദിയില്‍ അനുവദിക്കില്ല.
ബാഗുകളും വെള്ളക്കുപ്പികളും കൊണ്ടുവരാന്‍ പാടില്ല.
ഉദ്ഘാടന സമയത്തിന് ഒരു മണിക്കൂര്‍ മുന്‍പു തന്നെ ഉദ്ഘാടന വേദിയില്‍ പ്രവേശിക്കുകയും ക്ഷണക്കത്ത്, ഐഡന്റിന്റി കാര്‍ഡ് എന്നിവ കയ്യില്‍ കരുതുകയും വേണം.
പരിപാടി നടക്കുമ്പോള്‍ ഓഡിറ്റോറിയത്തില്‍ നിന്നു പുറത്തുപോവാന്‍ സാധിക്കില്ല.
ട്രാഫിക് ക്രമീകരണം
ജൂണ്‍ 17ന് നേവല്‍ ബേസ്, തേവര, പള്ളിമുക്ക്, ജോസ് ജംഗ്ഷന്‍, ബിടിഎച്ച് ജംഗ്ഷന്‍, സുഭാഷ് പാര്‍ക്ക് റോഡ്, മേനക, ഹൈക്കോടതി ജംഗ്ഷന്‍, കച്ചേരിപ്പടി, കലൂര്‍, പാലാരിവട്ടം എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളതാണ്.
മേല്‍പറഞ്ഞ റോഡുകളില്‍ 17-06-2017 ന് രാവിലെ മുതല്‍ പാര്‍ക്കിങ് നിരോധിച്ചിട്ടുണ്ട്.
ഈ റോഡുകളില്‍ വഴിവാണിഭ കച്ചവടം അനുവദിക്കില്ല. കച്ചവടത്തിന് ഉപയോഗിക്കുന്ന സാധന സാമഗ്രികള്‍ അവിടെ നിന്നും മാറ്റേണ്ടതാണ്. അന്നേ ദിവസം റോഡില്‍ക്കൂടിയുള്ള കാല്‍നട യാത്ര അനുവദിക്കില്ല. ആ സമയം യാത്രക്കാര്‍ ബാരിക്കേഡിനുള്ളില്‍ നില്‍ക്കേണ്ടതാണ്.
പൊതുജനങ്ങള്‍ അന്നേ ദിവസം മേല്‍പ്പറഞ്ഞ സഞ്ചാര റൂട്ട് കഴിവതും ഒഴിവാക്കേണ്ടതാണ്. അത്യാവശ്യ യാത്രക്കാര്‍ മറ്റു പോക്കറ്റ് റോഡുകള്‍ ഉപയോഗിക്കേണ്ടതാണ്.
മറ്റു സുരക്ഷാ ക്രമീകരണങ്ങള്‍
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഡിജിപി: ടി.പി. സെന്‍കുമാര്‍, എഡിജിപി: ബി. സന്ധ്യ, എറണാകുളം റേഞ്ച് ഐജി: പി. വിജയന്‍, എറണാകുളം സിറ്റി പൊലീസ് കമ്മിഷണര്‍ എം.പി. ദിനേശ് എന്നിവരുടെ നേതൃത്വത്തിലാണ് സുരക്ഷ ഒരുക്കിയിട്ടുള്ളത്.
18 എസ്പി, 40 എസിപി/ഡിവൈഎസ്പി, 50 സിഐ, 350 എസ്‌ഐ, 1500 പൊലീസുകാര്‍, 109 വനിത പൊലീസ് എന്നിവരെ സുരക്ഷയ്ക്കായി നിയോഗിച്ചു. കൂടാതെ 360 ട്രെയിനിംഗ് വനിത കേഡറ്റുകള്‍ 185 ട്രെയിനിംഗ് എസ്‌ഐ കേഡറ്റുകളുടെയും സേവനവും ഒരുക്കി. 150 പൊലീസുകാര്‍ മഫ്തിയില്‍ സിറ്റിയുടെ വിവിധ ഭാഗങ്ങളിലുണ്ടാകും.
മെട്രോ സ്‌റ്റേഷന്‍, ഉദ്ഘാടനവേദി, റൂട്ട് എന്നിവ പൊലീസിന്റെ പൂര്‍ണ നിയന്ത്രണത്തിലാണ്.
പ്രത്യേക പരിശീലനം ലഭിച്ച 160 കമാന്‍ഡോകള്‍ 16ന് തന്നെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിന്യസിക്കുകയും നഗരത്തിന്റെ പൂര്‍ണ സുരക്ഷിതത്വം അവര്‍ ഏറ്റെടുക്കുകയും ചെയ്യും.
നഗരത്തോട് ചേര്‍ന്നുള്ള കായലും പരിസരവും കോസ്റ്റല്‍ പൊലീസിന്റെ നേതൃത്വത്തില്‍ നാലു ബോട്ടുകളില്‍ സുരക്ഷാ വലയം തീര്‍ത്തിട്ടുള്ളതാണ്. കൂടാതെ നേവല്‍ പൊലീസിന്റെയും കോസ്റ്റ്ഗാര്‍ഡിന്റെയും പ്രത്യേക നിരീക്ഷണവും ഉണ്ടാകും.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും മെട്രോ സ്‌റ്റേഷനുകളിലും നിഴല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
നഗരത്തിന്റെ എല്ലാ ഭാഗത്തും ബോംബ് സ്‌ക്വാര്‍ഡിന്റെ പരിശോധനയ്ക്ക് വിധേയമാക്കും.
https://www.facebook.com/Malayalivartha
























