ഭിന്നശേഷിക്കാര്‍ക്ക് ചരക്കുസേവന നികുതി ഇരുട്ടടിയായി

ചരക്കുസേവന നികുതി (ജി.എസ്.ടി)യില്‍ അഞ്ചുമുതല്‍ 18 ശതമാനം വരെ നികുതി ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത് ഭിന്നശേഷിക്കാര്‍ക്ക് ഇരുട്ടടിയായി. ഭിന്നശേഷിക്കാര്‍ക്കുള്ള സഹായ ഉപകരണങ്ങളുടെ വിലയില്‍ വന്‍തോതിലുള്ള വര്‍ധനവിന് വഴിവെക്കുന്നതാണ് പുതിയ നികുതിഘടന.
ഭിന്നശേഷിക്കാര്‍ക്ക് അനിവാര്യമായ വീല്‍ചെയര്‍, കേള്‍വിസഹായികള്‍, കാഴ്ച പരിമിതര്‍ ഉപയോഗിക്കുന്ന ബ്രയില്‍ ലിബിക്കായുള്ള പേപ്പര്‍ തുടങ്ങിയ നിലവില്‍ നികുതി ഈടാക്കാത്ത സഹായ ഉപകരണങ്ങള്‍ക്കാണ് അഞ്ചു മുതല്‍ 18 വരെ നികുതി ചുമത്തിയത്.
ബ്രെയില്‍ ടൈപ്പ്‌റൈറ്റര്‍ (ഇലക്ട്രിക്കും അല്ലാത്തതും) 18 ശതമാനം, ബ്രെയില്‍ പേപ്പര്‍, ബ്രെയില്‍ വാച്ചുകള്‍, കേള്‍വി സഹായികള്‍ അടക്കമുള്ള ശരീരത്തില്‍ ഘടിപ്പിക്കുന്ന ഉപകരണങ്ങള്‍ എന്നിവക്ക് 12 ശതമാനം, ചലിക്കാവുന്ന യന്ത്രവല്‍കൃത ഉപകരണങ്ങള്‍, വീല്‍ചെയറുകള്‍, വാക്കിങ് സ്റ്റിക്കുകള്‍ തുടങ്ങിയവക്ക് അഞ്ചു ശതമാനം, ഭിന്നശേഷിക്കാര്‍ക്കായുള്ള കാറുകള്‍ 18 ശതമാനം എന്നിങ്ങനെ നികുതി ഈടാക്കാനാണ് ജി.എസ്.ടിയില്‍ തീരുമാനമായത്.
https://www.facebook.com/Malayalivartha
























