അഖിലേന്ത്യാ ഹിന്ദു സമ്മേളനം; പശു മാംസം കഴിക്കുന്നവരെ തൂക്കി കൊല്ലണമെന്ന് സാധ്വി സരസ്വതി

പശുമാംസം കഴിക്കുന്നത് അഭിമാനത്തിന്റെ പ്രതീകമാണെന്നു കരുതുന്നവരെ തൂക്കിക്കൊല്ലണമെന്ന് സാധ്വി സരസ്വതി. മധ്യപ്രദേശിലെ ഛിന്ദ്‌വാഡ സനാതന്‍ ധര്‍മ പ്രചാര്‍ സേവാസമിതി പ്രെസിഡന്റാണ് സാധ്വി സരസ്വതി. ഗോവയില്‍ രാംനാഥി ഗ്രാമത്തില്‍ നടക്കുന്ന അഖിലേന്ത്യാ ഹിന്ദു സമ്മേളനത്തിന്റെ ഉദ്ഘാടന വേദിയിലായിരുന്നു സാധ്വി സരസ്വതിയുടെ ഈ വിവാദ ആഹ്വാനം.
ഇന്ത്യയിലെ 21 സംസ്ഥാനങ്ങളില്‍ നിന്ന് മാത്രമല്ല ശ്രീലങ്ക, ബംഗ്ലദേശ്, നേപ്പാള്‍ തുടങ്ങിയ അയല്‍ രാജ്യങ്ങളില്‍ നിന്നുമായി നൂറ്റി മുപ്പതോളം ഹിന്ദുസംഘടനകളാണ്‌സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. അതേ സമയം, സാധ്വിയുടെ പ്രസംഗത്തിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ രംഗത്തെത്തി. സാധ്വി സരസ്വതിക്കെതിരെ കേസെടുക്കണമെന്ന് എഐസിസി സെക്രട്ടറി ഗിരീഷ് ചോദന്‍കര്‍ ആവശ്യപ്പെട്ടു.
പശുവിന്റെ പേരില്‍ നടക്കുന്ന നിയമലംഘനങ്ങള്‍ അനുവദിക്കുന്നതല്ലെന്ന് വിശങ്കര്‍ പ്രസാദ് പറഞ്ഞു.
കന്നുകാലി വിജ്ഞാപനം പുനഃപരിശോധിക്കാന്‍ തയാറാണെന്നു കേന്ദ്ര പരിസ്ഥിതി മന്ത്രി ഹര്‍ഷ് വര്‍ധന്‍ വ്യക്തമാക്കിയിട്ടുണ്ടെന്നു നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. പശു സംരക്ഷണത്തിന്റെ പേരില്‍ നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും അക്രമികള്‍ ആദ്യം തന്നെ ആക്രമിക്കട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ട്. കന്നുകാലി സംരക്ഷണം ഭരണഘടനയുടെ നിര്‍ദേശക തത്വങ്ങളില്‍പ്പെടുന്ന കാര്യമാണ്. എല്ലാവശങ്ങളും പരിഗണിച്ചു കേന്ദ്രം നടപടിയെടുക്കുമെന്ന് നിയമമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha
























