മുംബൈ സ്‌ഫോടന കേസില്‍ മുന്‍ ജഡ്ജിയുടെ വെളിപ്പെടുത്തല്‍ !!

1993ലെ മുംബൈ സ്ഫോടന പരമ്പര കേസില്‍ പുതിയ വെളിപ്പെടുത്തലുമായി മുന്‍ സുപ്രീംകോടതി ജഡ്ജി ബി.എന്‍ ശ്രീകൃഷ്ണ . സ്‌ഫോടന കേസിന്റെ അന്വേഷണം നടന്നത് വ്യക്തമായ തെളിവുകള്‍ ഇല്ലാതെയാണെന്ന് അദ്ദേഹം വ്യക്തമാക്കി.ദേശീയ മാധ്യമമായ ന്യൂസ് 18ക്ക് നല്‍കിയ അഭിമുഖത്തില്‍ ബി.എന്‍ ശ്രീകൃഷ്ണ ഇക്കാര്യം വെളിപ്പെടുത്തി.സ്‌ഫോടന പരമ്പരയെ കുറിച്ച് അന്വേഷണം തടത്താന്‍ നിയോഗിച്ച ജൂഡീഷ്യല്‍ എന്‍ക്വയറി കമ്മീഷന്റെ അധ്യക്ഷനായിരുന്നു ജസ്റ്റിസ് ശ്രീകൃഷ്ണ. കമ്മീഷന്റെ ശിപാര്‍ശകള്‍ പൂര്‍ണമായി നടപ്പാക്കാന്‍ സാധിക്കില്ല. ഇക്കാര്യം നിരവധി തവണ താന്‍ വ്യക്തമാക്കിയതുമാണ്. സ്‌ഫോടനവുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് അന്ന് അന്വേഷിക്കാന്‍ ഉണ്ടായിരുന്നത്.
തെളിവുകളില്ലാതെയും സത്യം കണ്ടെത്താതെയുമാണ് ഭൂരിപക്ഷ കേസുകളുടെ അന്വേഷണം പൂര്‍ത്തിയാക്കിയത്. കേസുകളുടെ അന്വേഷണവും ചോദ്യം ചെയ്യലും ഈ വിധത്തിലാവുമ്പോള്‍ പൂര്‍ണ നിഗമനത്തില്‍ എത്താന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് ശ്രീകൃഷ്ണ പറഞ്ഞു.1993 മാര്‍ച്ച് 12ന് മുംബൈ നഗരത്തിന്റെ വിവിധയിടങ്ങളില്‍ സ്‌ഫോടനമുണ്ടായി. ഇതില്‍ 257 പേര്‍ കൊല്ലപ്പെടുകയും 713 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഈ സ്‌ഫോടനത്തില്‍ 27 കോടിയേളം രുപയുടെ നശനഷ്ടമാണ് നഗരത്തിനുണ്ടായത്
https://www.facebook.com/Malayalivartha
























