ആണ്‍ ശരീരവും സുരക്ഷിതമല്ല!!..രണ്ടാനച്ഛന്റെ ശാരീരിക പീഡനം ഏറ്റുവാങ്ങേണ്ടിവന്ന ബാല്യം; തുറന്നു പറഞ്ഞ് യുവാവ് രംഗത്ത്

ശാരീരികമായ സുരക്ഷാ ബോധം എന്നതുകൊണ്ട് പ്രധാനമായും നമ്മുടെ സമൂഹത്തില്‍ ഉദ്ദേശിക്കുന്നത് പെണ്‍കുട്ടികളുടെ സുരക്ഷയാണ്. വിദ്യാലയങ്ങളില്‍, വീട്ടില്‍, ജോലി സ്ഥലങ്ങളില്‍ അങ്ങനെ എല്ലായിടത്തും അവള്‍ക്കു ചുറ്റും സുരക്ഷയുടെ മറകെട്ടുന്നതിനായി സമൂഹം ശ്രദ്ധിക്കുന്നു. എന്നാല്‍ ഇതിനിടയ്ക്ക് ആരും ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്ന ഒന്നുണ്ട്, ആണ്‍ശരീരങ്ങള്‍ക്കു മുകളിലും അരക്ഷിതത്വത്തിന്റെ നിഴലുണ്ട് എന്ന യാഥാര്‍ഥ്യം. ലൈംഗികതയെക്കുറിച്ചുള്ള തിരിച്ചറിവില്ലാത്ത പ്രായത്തില്‍ ചൂഷണം ചെയ്യപ്പെടുന്ന ആണ്‍കുട്ടികള്‍ക്ക്, പെണ്‍കുട്ടികളെ പോലെ തന്നെ പിന്നീടുള്ള ജീവിതം ക്ലേശകരമായിരിക്കും. അവര്‍ ഡിപ്രഷന്റെ ആഴങ്ങളിലേക്ക് കൂപ്പുകുത്തും.
ഇവിടെ രണ്ടാനച്ഛനാല്‍ ആറാം വയസ്സ് മുതല്‍ ശാരീരിക ചൂഷണം നേരിടേണ്ടി വന്ന അക്ഷയ് കപൂര്‍ എന്ന യുവാവ് അവന്റെ കഥ തുറന്നു പറയുകയാണ്. അച്ഛനു തുല്യമാകാന്‍ മറ്റാര്‍ക്കും കഴിയില്ല എന്ന വലിയ യാഥാര്‍ഥ്യം തന്റെ ദുരനുഭവങ്ങളിലൂടെ അക്ഷയ് വ്യക്തമാക്കുന്നു. അക്ഷയുടെ വളരെ ചെറിയ പ്രായത്തില്‍ തന്നെ അച്ഛന്‍ മരണപ്പെട്ടിരുന്നു. ആയതിനാല്‍ ചുവരില്‍ തൂക്കിയ ചിത്രങ്ങളില്‍ കണ്ട മുഖം മാത്രമാണ് അക്ഷയെ സംബന്ധിച്ചിടത്തോളം അച്ഛന്‍ എന്ന ഓര്‍മ്മ.
അച്ഛന്‍ മരിച്ചു കുറച്ചു കാലം കഴിഞ്ഞപ്പോള്‍, ബന്ധുക്കള്‍ അമ്മയെ വേറെ ഒരു വിവാഹത്തിനായി നിര്‍ബന്ധിച്ചു. അച്ഛനില്ലാത്ത കുഞ്ഞിനെ ഒറ്റയ്ക്കു വളര്‍ത്തുക ശ്രമകരമാണ് എന്നു പറഞ്ഞാണ് മറ്റൊരു വിവാഹത്തിനു നിര്‍ബന്ധിച്ചത്. ആദ്യം അത് അംഗീകരിക്കാന്‍ കുഞ്ഞു അക്ഷയ്ക്ക് സാധിച്ചില്ല എങ്കിലും പിന്നീടു കാര്യങ്ങള്‍ മാറി മറഞ്ഞു. രണ്ടാനച്ഛന്‍ ഏറെ സ്‌നേഹത്തോടെയാണ് അക്ഷയോടു പെരുമാറിയത്. അദ്ദേഹം അവനൊപ്പം കളിച്ചിരുന്നു. അങ്ങനെ ജീവിതം പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലാതെ മുന്നോട്ടു പോയിരുന്ന കാലഘട്ടത്തില്‍ , ഒരിക്കലാണ് അതു സംഭവിച്ചത്.
അക്ഷയ് സ്‌കൂള്‍ വിട്ടു വരികയായിരുന്നു, ആറു വയസ്സായിരുന്നു അന്നവന്റെ പ്രായം. വീട്ടില്‍ അമ്മ ഉണ്ടായിരുന്നില്ല. രണ്ടാനച്ഛന്‍ അക്ഷയിനെ വിവസ്ത്രനാക്കി , ശാരീരികമായി ചൂഷണം ചെയ്തു. എന്താണ് നടക്കുന്നത് എന്ന് അവനു മനസ്സിലായിരുന്നില്ല. സ്‌നേഹ പ്രകടനത്തിന്റെ ഭാഗമാണ് ഇതെന്ന് അക്ഷയ് കരുതി. ആരും അറിയാതെയുള്ള ഈ പ്രവര്‍ത്തി അടുത്ത രണ്ടു വര്‍ഷത്തേക്ക് കൂടി തുടര്‍ന്നു. ഒരു ദിവസം അമ്മയും അച്ഛനും തമ്മില്‍ വലിയ എന്തോ വഴക്കു നടന്നു, വഴക്കിനൊടുവില്‍ അമ്മ കൈ ഞെരമ്പ് മുറിച്ചു. അപ്പോഴാണ് അയാള്‍ ഒരിക്കലും ഒരു നല്ല അച്ഛനോ ഭര്‍ത്താവോ ആയിരുന്നില്ല എന്നു മനസിലായത്.
തുടര്‍ന്ന് അക്ഷയുടെ അമ്മ വിവാഹമോചനത്തിനായി അപേക്ഷ സമര്‍പ്പിച്ചു. അങ്ങനെ അച്ഛനും അമ്മയും വേര്‍പിരിഞ്ഞു. അപ്പോഴേക്കും തനിക്കെന്താണ് അന്ന് സംഭവിച്ചത് എന്ന ബോധം അക്ഷയ്ക്ക് വന്നു കഴിഞ്ഞിരുന്നു. ഇപ്പോള്‍ കാലം ഏറെ മാറി. അക്ഷയ്ക്ക് ഇന്ന് 22 വയസ്സുണ്ട്. എന്നാല്‍ അന്നു നേരിട്ട ശാരീരിക ചൂഷണത്തിന്റെ ആഘാതത്തില്‍ നിന്നും ഇന്നുവരെ മോചിതനാകാന്‍ ആ യുവാവിന് കഴിഞ്ഞിട്ടില്ല. ഡിപ്രഷനില്‍ നിന്നും മോചിക്കപ്പെട്ടു എങ്കിലും ആ സംഭവത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പൂര്‍ണമായും വിട്ടു മാറുന്നില്ല.
ഇന്ന് ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലുള്ള കുട്ടികള്‍ക്കായി ശാരീരിക ചൂഷണത്തിന്റെ വിവിധ തലങ്ങളെക്കുറിച്ച് ബോധവല്‍ക്കരണ ക്‌ളാസുകള്‍ നടത്തുകയാണ് അക്ഷയ് കപൂര്‍ . തന്റെ ജീവിതത്തില്‍ ഉണ്ടായ ദുര്‍വിധി ഇനി മറ്റൊരാള്‍ക്കും ഉണ്ടാവരുതേ എന്ന പ്രാര്‍ഥനയോടെ.
https://www.facebook.com/Malayalivartha
























