കേന്ദ്ര സര്‍ക്കാരിന്റെ പുതിയ പദ്ധതി; 149 പാസ്‌പോര്‍ട്ട് ഓഫീസുകള്‍ തുറക്കും; ഇടുക്കിയിലും ചെങ്ങന്നൂരിലും പുതിയ കേന്ദ്രങ്ങള്‍

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ പദ്ധതി. ഓരോ 50 കിലോമീറ്റര്‍ ചുറ്റളവിലും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ തുറക്കുവാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി 149 പാസ്‌പോര്‍ട്ട് ഓഫീസുകള്‍ തുറക്കുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പറഞ്ഞു.
ആദ്യഘട്ടമായി 86 പാസ്‌പോര്‍ട്ട് സേവാകേന്ദ്രങ്ങള്‍ തുടങ്ങാനാണ് പദ്ധതിയിട്ടിരിക്കുന്നത്. കേരളത്തില്‍ ഇടുക്കിയിലും ചെങ്ങന്നൂരിലുമാണ് പുതിയ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. കൊച്ചിയുടെ കീഴിലാകും ഇവയെല്ലാം പ്രവര്‍ത്തിക്കുക. 86ല്‍ 52 പോസ്റ്റ് ഓഫീസുകള്‍ ഇത്തരത്തില്‍ പാസ്‌പോര്‍ട്ട് കേന്ദ്രങ്ങളായി ഉയര്‍ത്തിക്കഴിഞ്ഞു.
മുന്‍ സര്‍ക്കാരിന്റെ കാലത്ത് 77 പാസ്‌പോര്‍ട്ട് കേന്ദ്രങ്ങളേ ഉണ്ടായിരുന്നുള്ളൂ. 2014ന് ശേഷം എന്‍ഡിഎ സര്‍ക്കാര്‍ ഇതുവരെ 251 കേന്ദ്രങ്ങളുണ്ടെന്നും, 810 ഹെഡ് പോസ്റ്റ്ഓഫീസുകളെ സേവാ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള സാധ്യത പരിശോധിക്കുകയാണെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി. വിദേശകാര്യ മന്ത്രിയായി ചുമതലയേറ്റതിനു ശേഷം പാസ്‌പോര്‍ട്ട് സേവന കേന്ദ്രങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. ഇതിന് പുറകെ നോ ഇന്ത്യ പ്രോഗ്രാം (കെഐപി) എന്നൊരു വെബ് പോര്‍ട്ടലിന്റെയും ഉദ്ഘാടനം ചെയ്തു
https://www.facebook.com/Malayalivartha
























