ഇനി പാസ്‌പോര്‍ട്ട് എടുക്കാനായി അലയേണ്ട , ഓരോ 50 കിലോമീറ്റര്‍ ചുറ്റളവിലും പാസ്‌പോര്‍ട്ട് സെന്ററുകള്‍ തുറക്കാനുള്ള പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്ത്

ന്യൂഡല്‍ഹിന്മ രാജ്യത്തു പാസ്‌പോര്‍ട്ട് എടുക്കാനായി ഇനി അധികം അലയേണ്ടെന്നു കേന്ദ്രസര്‍ക്കാര്‍. ഓരോ 50 കിലോമീറ്റര്‍ ചുറ്റളവി!ലും പാസ്‌പോര്‍ട്ട് സെന്ററുകള്‍ തുറക്കാനുള്ള പദ്ധതി കേന്ദ്രം അവതരിപ്പിച്ചു. ഇതിന്റെ ഭാഗമായി പുതുതായി 149 പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ (പിഒപിഎസ്‌കെ) തുറക്കുമെന്നു വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു. കേരളത്തില്‍ ചെങ്ങന്നൂരിലും ഇടുക്കിയിലുമാണു പുതിയ പാസ്‌പോര്‍ട്ട് സേവാകേന്ദ്രങ്ങള്‍ തുടങ്ങുന്നത്. ഇവ കൊച്ചി മേഖലാ പാസ്‌പോര്‍ട് ഓഫീസിനു കീഴിലാണു പ്രവര്‍ത്തിക്കുക.
രാജ്യത്തെ പോസ്റ്റ് ഓഫീസുകളെ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രമായി ഉയര്‍ത്തുന്ന പദ്ധതിയുടെ രണ്ടാംഘട്ടം ഉടന്‍ ആരംഭിക്കുമെന്നും സുഷമ സ്വരാജ് പറഞ്ഞു. ആദ്യഘട്ടത്തില്‍ 86 പോസ്റ്റ്ഓഫീസുകളെയാണു പാസ്‌പോര്‍ട്ട് സേവാകേന്ദ്രങ്ങളായി ഉയര്‍ത്തുമെന്നു പ്രഖ്യാപിച്ചിട്ടുള്ളത്. ഇതില്‍ 52 പോസ്റ്റ് ഓഫീസുകള്‍ ഇത്തരത്തില്‍ പാസ്‌പോര്‍ട്ട് കേന്ദ്രങ്ങളായി ഉയര്‍ത്തിക്കഴിഞ്ഞു. രാജ്യത്തു പാസ്‌പോര്‍ട്ടിനായി 50 കിലോമീറ്ററില്‍ കൂടുതല്‍ ആരും സഞ്ചരിക്കേണ്ട അവസ്ഥ ഉണ്ടാകാതിരിക്കാനാണു കേന്ദ്രം ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
വിദേശകാര്യ മന്ത്രിയായി ചുമതലയേറ്റതിനു ശേഷം പാസ്‌പോര്‍ട്ട് സേവന കേന്ദ്രങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് 77 പാസ്‌പോര്‍ട്ട് കേന്ദ്രങ്ങളേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ 251 കേന്ദ്രങ്ങളുണ്ട്. 810 ഹെഡ് പോസ്റ്റ്ഓഫീസുകളെ സേവാ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള സാധ്യത പരിശോധിക്കുകയാണെന്നും സുഷമ സ്വരാജ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























