പണമായിട്ടു തിരഞ്ഞെടുപ്പിനുള്ള കാശ് കെട്ടിവെച്ചാമതിയെന് കേന്ദ്രം

പ്രസിഡന്റ് തിരഞ്ഞെടുപ്പിന് നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നവര്‍ പണം കറന്‍സിയായി നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍. ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്കിടെയാണ് കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുള്ള ഈ നിര്‍ദേശം. തിര!ഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ സമര്‍പ്പിക്കേണ്ട 15,000 രൂപ പണമായി നല്‍കണമെന്നും കാര്‍ഡായി നല്‍കരുതെന്നുമാണ് കേന്ദ്രനിര്‍ദേശം.
നാമനിര്‍ദേശ പത്രികകള്‍ക്കൊപ്പം സമര്‍പ്പിക്കുന്ന നോട്ടുകള്‍ പരിശോധിക്കുന്നതിനായി ബാങ്ക് അധികൃതരുടെ സാന്നിധ്യമുണ്ടാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. റിസര്‍വ് ബാങ്കില്‍ പണമടച്ചതിന്റെ രസീതാണ് നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിക്കേണ്ടത്. ചെക്കായോ കാര്‍ഡായോ സ്ഥാനാര്‍ത്ഥികളെ പണമടയ്ക്കാന്‍ അനുവദിക്കില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
16 പേരാണ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുള്ളത്. ഇതില്‍ ഏഴെണ്ണം മതിയായ രേഖകളില്ലാത്തതിനാല്‍ അസാധുകവായി. ശേഷിക്കുന്ന പ്രസിഡന്റ് സ്ഥാനാര്‍ത്ഥികള്‍ക്കാണ് ഈ ചട്ടങ്ങള്‍ ബാധകമായിരിക്കുക. ജൂലൈ 17 ന് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ജൂലൈ 20നാണ് നടക്കുക.
https://www.facebook.com/Malayalivartha
























