ഉത്തരേന്ത്യയില്‍ കൊടും ചൂട്; മിക്ക സ്ഥലങ്ങളിലും താപനില 43 പിന്നിട്ടു

തിരഞ്ഞെടുപ്പ് ചൂട് ഏറെക്കുറെ കഴിഞ്ഞപ്പോള്‍ ഉത്തരേന്ത്യ ചുട്ടു പഴുക്കാന്‍ തുടങ്ങി. മിക്കസ്ഥലങ്ങളിലും ഇപ്പോള്‍തന്നെ താപനില 45 ഡിഗ്രി പിന്നിട്ടു. ഒഡിഷയില്‍ മരണം 34 ആയി. ഇതിനെതുടര്‍ന്ന് വേനല്‍ക്കാലാവധി നേരത്തെയാക്കി. ഡല്‍ഹിയില്‍ വെളുപ്പിനുപോലും താപനില 25 ഡിഗ്രിയായി പകല്‍ചൂട് 43 ഡിഗ്രിയിലേക്ക് കുതിച്ചു.
വരും ദിവസങ്ങളില്‍ കൊടുംചൂടിന്റേതായിരിക്കുമെന്നാണ് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഉഷ്‌ണക്കാറ്റ് വീശുന്നതിനെ തുടര്‍ന്ന് ഹരിയാനയിലും താപനില 45 ഡിഗ്രി പിന്നിട്ടു. ഇക്കൊല്ലം ശരാശരിയില്‍ താഴെ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇപ്പോഴത്തെ ചൂടു കൂടിയാകുമ്പോള്‍ രാജ്യം വരള്‍ച്ചയുടെ പിടിയിലാവുമെന്നാണ് കാലാവസ്ഥാ ശാസ്‌ത്രജ്ഞരുടെ നിരീക്ഷണം.
https://www.facebook.com/Malayalivartha























