കുഞ്ഞ് മരിച്ചുവെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി , പക്ഷെ ആ വിധി തിരുത്തിയെഴുതി ദൈവം

ഡോക്ടര്‍മാര്‍ മരിച്ചുവെന്ന് വിധിയെഴുതിയ നവജാത ശിശുവിന് ശവസംസ്‌ക്കാരത്തിന് കൊണ്ടു പോകും വഴി ജീവന്‍ തിരിച്ചു കിട്ടി. ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം നടന്നത്. സംഭവം ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. അതേസമയം ആശുപത്രിയില്‍ സമാന രീതിയില്‍ മൂന്നോളം സംഭവങ്ങളുണ്ടായതായി പൊലീസ് പറയുന്നു. പ്രസവശേഷം കുഞ്ഞ് ശ്വസിക്കുന്നില്ലെന്നും അതിനാല്‍ കുഞ്ഞ് മരിച്ചു എന്നുമായിരുന്നു ഡോക്ടര്‍മാര്‍ നല്‍കിയ റിപ്പോര്‍ട്ട് .
മരിച്ചെന്ന് വിധിയെഴുതിയ ഡോക്ടറും നഴ്‌സും കുഞ്ഞിന്റെ ശരീരം മോര്‍ച്ചറിയിലേക്ക് അയക്കുകയും ചെയ്‌തെന്ന് കുഞ്ഞിന്റെ പിതാവ് രോഹിത്ത് പറഞ്ഞു. എന്നാല്‍ ശരീരവുമായി വീട്ടിലേക്ക് പോകാന്‍ തുടങ്ങവെ രോഹിത്തിന്റെ സഹോദരി പെട്ടെന്ന് കുഞ്ഞിനെ പൊതിഞ്ഞിരുന്ന തുണി അഴിക്കുകയും കുഞ്ഞ് ശ്വസിക്കുന്നുണ്ടെന്ന് ബോധ്യപ്പെടുത്തുകയും ചെയ്തു.
അപ്പോള്‍ തന്നെ കുട്ടിയെ ഡല്‍ഹിയിലെ അപ്പോളോ ആശുപത്രിയിലിലേക്ക് കൊണ്ടുപോയി. കുട്ടി ഇപ്പോള്‍ നിരീക്ഷണത്തിലാണ്. അതേസമയം, കുഞ്ഞിന്റെ അമ്മയുടെ ആരോഗ്യസ്ഥിതി തൃപ്തികരമല്ലെന്നാണ് റിപ്പോര്‍ട്ട്. ആശുപത്രി അധികൃതരുടെ ഉത്തരവാദിത്തമില്ലായ്മ ശരിക്കും തന്റെ കുഞ്ഞിന്റെ ജീവന്‍ അപകടത്തിലാക്കുമായിരുന്നു എന്നാണ് പിതാവ് രോഹിത്ത് പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസിന് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് രോഹിത്ത്.
https://www.facebook.com/Malayalivartha
























