കുഞ്ഞിന്റെ മരണം വിധിയെഴുതി ആശുപത്രി ; പിന്നീട് സംഭവിച്ചത് !!

ഡോക്ടറുടെയും ആശുപത്രിയുടെയും കാരണം മരണം സംഭിവിക്കുന്നത് സര്‍വ്വസാധാരണമാണ് .എന്നാല്‍ ജീവനുള്ള കുഞ്ഞിനെ മരിച്ചെന്ന് വിധിയെഴുതി പെട്ടിയിലടച്ച് വീട്ടുകാര്‍ക്ക് നല്‍കുന്നത് ഇതാദ്യമായിട്ടാവും. ദില്ലിയിലെ കേന്ദ്ര സര്‍ക്കാര്‍ ആശുപത്രിയായ സഫ്ദര്‍ജങ്ങ് ആശുപത്രിയിലാണ് ഇങ്ങനെ ഒരു സംഭവം നടന്നത് . ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി ജന്മംനല്‍കിയ കുഞ്ഞിനെയാണ് ഡോക്ടര്‍മാര്‍ മരിച്ചു എന്ന് പറഞ്ഞു വീട്ടുകാരുടെ കരങ്ങളില്‍ ഏല്‍പിച്ചത് .
കുഞ്ഞ് ശ്വസിച്ചിരുന്നില്ലെന്നതാണ് മരിച്ചെന്ന് വിധിയെഴുതാന്‍ കാരണമായത്.കുഞ്ഞിന്റെ അമ്മയുടെ ആരോഗ്യ നില മോശമായിരുന്നതിനാല്‍ അച്ഛന്‍ രോഹിത് ഉള്‍പ്പെടെ ഉള്ളവര്‍ കുഞ്ഞിന്റെ ശരീരം സംസ്‌ക്കരിക്കാന്‍ വീട്ടിലേക്ക് തിരിച്ചു. സംസ്‌ക്കാരത്തിനുള്ള ചടങ്ങുകളും തുടങ്ങി.അതിനിടെ പെ്ട്ടിക്കകത്ത് നിന്നും അനക്കം കേട്ട രോഹിതിന്റെ സഹോദരി പെട്ടി തുറന്നപ്പോഴാണ് വീട്ടുകാരെല്ലാം ഞെട്ടിയത്. കുഞ്ഞിന് ജീവനുണ്ടായിരുന്നു.
കുഞ്ഞ് ശ്വാസമെടുക്കുകയും കൈകാലുകള്‍ അനക്കുകയും ചെയ്യുന്നുണ്ടായിരുന്നു.കുഞ്ഞിനെ ഉടനെ തന്നെ വീട്ടുകാര്‍ അപ്പോളോ ആശുപത്രിയിലെത്തിക്കുകയും അവിടെ നിന്നും സഫ്ദര്‍ജംഗിലേക്ക് മാറ്റുകയും ചെയ്തു. ജീവനുള്ള കുഞ്ഞിനെ മരിച്ചെന്ന് വിധിയെഴുതിയ ആശുപത്രിക്കെതിരെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























