എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി രാംനാഥ് കോവിന്ദ് മത്സരിക്കും

ബീഹാര്‍ ഗവര്‍ണറും ദലിത് നേതാവുമായ രാംനാഥ് കോവിന്ദ് എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി. ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത്ഷാ വാര്‍ത്താ സമ്മേളനത്തിലാണ് സ്ഥാനാര്‍ഥിയെ തീരുമാനിച്ച വിവരം പ്രഖ്യാപിച്ചത്. രണ്ടു മണിക്കൂര്‍ നീണ്ട പാര്‍ലമന്റെറി ബോര്‍ഡില്‍ ചര്‍ച്ച നടത്തിയാണ് പേര് തീരുമാനിച്ചതെന്ന് അമിത്ഷാ പറഞ്ഞു. പല പേരുകളും ചര്‍ച്ചക്ക് വന്നിരുന്നെന്നും രാം നാഥ് കോവിന്ദിന്റെ പേരാണ് തീരുമാനമായതെന്നും അമിത്ഷാ കൂട്ടിച്ചേര്‍ത്തു. ഈ മാസം 23-ന് കോവിന്ദ് നാമനിര്‍ദേശ പത്രിക നല്‍കും.
ഉത്തര്‍ പ്രദേശ് കാണ്‍പൂര്‍ സ്വദേശിയായ രാം നാഥ് ബി.ജെ.പി ദലിത് മോര്‍ച്ചയുടെ മുന്‍ പ്രസിഡന്റായിരുന്നു. അഭിഭാഷകനായ രാം നാഥ് രണ്ടു തവണ രാജ്യസംഭാംഗവുമായിരുന്നു.
സുമിത്ര മഹാജന്‍, ദ്രൗപതി മുര്‍മു, സുഷമ സ്വരാജ് എന്നിവരുടെ പേരുകളായിരുന്നു സ്ഥാനാര്‍ഥിയായി ഉയര്‍ന്നു കേട്ടത്. സുഷമയാണെങ്കില്‍ പിന്തുണക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസും അറിയിച്ചിരുന്നു. എന്നാല്‍ ചര്‍ച്ചയിലൊന്നും വരാത്ത ഒരാളെയാണ് സ്ഥാനാര്‍ഥിയായി ബി.ജെ.പി കണ്ടെത്തിയത്.
1977 മുതല്‍ 79 വരെ ഡല്‍ഹി ഹൈകോടതിയില്‍ കേന്ദ്ര സര്‍ക്കറിന്റെ അഭിഭാഷകനായിരുന്നു രാം നാഥ് കോവിന്ദ്. 1980 മുതല്‍ 1993വരെ സുപ്രീംകോടതിയിലെ കേന്ദ്ര സര്‍ക്കാര്‍ സ്റ്റാന്‍ഡിങ് കൗണ്‍സിലുമായിരുന്നു.
1978 മുതല്‍ 1993 വരെ അഭിഭാഷകനായി ഡല്‍ഹി ഹൈകോടതിയിലും സുപ്രീംകോടതിയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1994 മുതല്‍ 2006 വരെ തുടര്‍ച്ചയായി രണ്ടു തവണ ഉത്തര്‍പ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്നു. വിവിധ പാര്‍ലമന്റെറി കമിറ്റികളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























