അസമില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 30 ആയി

അസമില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 30 ആയി. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്‌ച രാത്രിയും വെളളിയാഴ്‌ചയുമാണ് അസമിലെ ബാക്‌സയിലും കൊക്രജിറിലും ആക്രമമുണ്ടായത്.
ഏപ്രില്‍ 23 ന് നടന്ന വോട്ടെടുപ്പില്‍ ബോഡോ തീവ്രവാദികള്‍ നിറുത്തിയ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടു ചെയ്‌തില്ലെന്ന് ആരോപിച്ചാണ് ബംഗാളി ഭാഷ സംസാരിക്കുന്ന 23 മുസ്ലീങ്ങളെ തീവ്രവാദികള്‍ കശാപ്പുചെയ്‌തത്.അക്രമണത്തെ തുടര്‍ന്ന് ബക്‌സയിലും കൊക്രജറിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബക്‌സ ജില്ലയിലെ നാരായണ്‍ഗുരിയില്‍ നിന്ന് ഏഴ് മൃതദേഹങ്ങള്‍ കൂടി പോലീസ് ഇന്ന് രാവിലെ കണ്ടെടുത്തു. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് പോലീസ് അറിയിച്ചു. നാഷനല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡിന്റെ അനുരഞ്ജന വിരുദ്ധ വിഭാഗ(സംഗ്ബിജിത് വിഭാഗം)മാണ് ആക്രമണത്തിന് പിന്നിലെന്ന് അസം ഡി.ജി.പി ഖഗന്‍ ശര്‍മ പറഞ്ഞു. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാണ്‍ പട്ടാളത്തെ ഇറക്കാനും ആലോചിക്കുന്നുണ്ട്. മരിച്ചവര്‍ ആരെന്നതിനെ സംബന്ധിച്ച് കൃത്യമായ പേരുവിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. അതെസമയം അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി തരുണ്‍ ഗോഗോയ് പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ, സംഘര്‍ഷത്തെക്കുറിച്ച് മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചു
https://www.facebook.com/Malayalivartha
























