അസാധു നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ഒരു അവസരം കൂടി, ഇതുവരെയും നോട്ടുകള്‍ മാറ്റിയെടുക്കാത്തതിന്റെ കാരണം വ്യക്തമാക്കണം

അസാധുവാക്കിയ നോട്ടുകള്‍ ഇതുവരെയും മാറ്റിയെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് ഒരവസരം കൂടി കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നു. ജില്ലാ സഹകരണ ബാങ്കുകള്‍ മുഖേന അസാധുവാക്കിയ നോട്ടുകള്‍ മാറ്റിയെടുക്കാമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. റദ്ദാക്കിയ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പോസ്റ്റ് ഓഫീസുകള്‍, ജില്ലാ സെന്‍ട്രല്‍ സഹകരണ ബാങ്കുകള്‍ എന്നിവിടങ്ങളില്‍ ജൂലായ് 20 വരെ നിക്ഷേപിക്കാമെന്നാണ് റിസര്‍വ് ബാങ്ക് ഉത്തരവിറക്കിയത്.
എന്നാല്‍ ഇതോടൊപ്പം എന്തുകൊണ്ട് ഇത്രയും കാലം നോട്ടുകള്‍ മാറ്റിയെടുത്തില്ലെന്ന് വ്യക്തമാക്കുകയും വേണമെന്നും ഉത്തരവില്‍ പറയുന്നു. നോട്ട് നിരോധനത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ കേരളത്തിലെ സഹകരണ മേഖലയ്ക്ക് ആശ്വാസമാണ് റിസര്‍വ് ബാങ്കിന്റെ പുതിയ ഉത്തരവ്. 2016 നവംബര്‍ എട്ടിനാണ് 500, 1000 നോട്ടുകള്‍ നിരോധിച്ചു കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്. അതേസമയം, നോട്ട് നിരോധനത്തിന് ശേഷം നവംബര്‍ 14വരെ ജില്ലാ സഹകരണ ബാങ്കുകള്‍ ശേഖരിച്ച പഴയ നോട്ടുകള്‍ മാറിയെടുക്കാന്‍ സര്‍ക്കാര്‍ നല്‍കിയ അനുവാദം കേരളത്തിന് ബാധകമാവില്ല.
കേരളത്തിലെ സഹകരണ ബാങ്കുകള്‍ ശേഖരിച്ചിരുന്ന പഴയ നോട്ടുകളെല്ലാം നേരത്തെ തന്നെ എസ്.ബി.ഐ യും മറ്റ് ബാങ്കുകളും സ്വീകരിച്ചിരുന്നു. തങ്ങളേയും നോട്ടുകള്‍ മാറിയെടുക്കാനനുവദിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ബാങ്കുകള്‍ സുപ്രീംകോടതിയെ സമീപിച്ചപ്പോള്‍ അവര്‍ അതുവരെ ശേഖരിച്ച പഴയ നോട്ടുകള്‍ സ്വീകരിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു .
ഇതുപ്രകാരം സംസ്ഥാനത്ത് എസ്.ബി.ഐയും എസ്.ബി.ടിയും വിവിധ ജില്ലാ സഹകരണ ബാങ്കുകളില്‍ നിന്ന് പണം സ്വീകരിച്ചിരുന്നു. തിരുവനന്തപുരം , മലപ്പുറം ജില്ലകളില്‍ നിന്ന് പുതുതലമുറ ബാങ്കായ ഇന്‍ഡസ് ഇന്‍ഡ് ബാങ്കാണ് ജില്ലാ ബാങ്കിലെ പഴയ നോട്ടുകള്‍ സ്വീകരിച്ചത്. കേരളത്തിലെ സഹകരണ ബാങ്കുകളില്‍ മാറിയെടുക്കാന്‍ ഇനി പഴയ നോട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























