സൂപ്പര്‍ സീരീസില്‍ നാലാം കിരീട നേട്ടവുമായി ശ്രീകാന്ത്

ഇന്ത്യന്‍ ബാഡ്മിന്റണ്‍ സെന്‍സേഷന്‍ കിഡംബി ശ്രീകാന്ത് ആസ്‌ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍, സീരീസില്‍ കിരീടനേട്ടം. നിലവിലെ ഒളിംപിക്‌സ് ചാമ്ബ്യനായ ചെന്‍ ലോംഗിനെ അട്ടിമറിച്ചാണ് ശ്രീകാന്ത് കിരീടം നേടിയത്. സ്‌കോര്‍ 2220, 2116. ഇന്ത്യന്‍ കായിക ഭൂപടത്തില്‍ പുതിയൊരു ചരിത്രമാണ് ശ്രീകാന്ത് ഇന്ന് എഴുതി ചേര്‍ത്തത്. സെമിഫൈനലില്‍ ചൈനയുടെ ഷി യുഖിയെ കീഴടക്കിയായിരുന്നു ശ്രീകാന്ത് ഫൈനലില്‍ കടന്നത്.
ഇതിന് തൊട്ടുമുന്‍പ് നടന്ന ഇന്തോനേഷ്യന്‍ ഓപ്പണിലും സിംഗപ്പൂര്‍ ഓപ്പണിലും ശ്രീകാന്ത് ഫൈനലില്‍ എത്തിയിരുന്നു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ശ്രീകാന്ത്. മികച്ച ഫോമില്‍ കളിക്കുന്ന ശ്രീകാന്ത് ആദ്യ സെറ്റില്‍ പൊരിഞ്ഞ പോരാട്ടത്തിലൂടെയാണ് ഒളിന്പിക് ചാന്പ്യനെ മറികടന്നത്. ആദ്യ സെറ്റിലെ ലീഡിന്റെ ആത്മവിശ്വാസത്തില്‍ രണ്ടാം സെറ്റിനിറങ്ങിയ ശ്രീകാന്ത് ഒളിന്പിക് ചാന്പ്യനെതിരേ വ്യക്തമായ മുന്നോറ്റം നടത്തി മത്സരവും കിരീടവും സ്വന്തമാക്കുകയായിരുന്നു.

ഇന്തോനേഷ്യന്‍ ഓപ്പണ്‍ കിരീടം നേടിയതിന് തൊട്ടുപിന്നാലെയുള്ള ശ്രീകാന്തിന്റെ കിരീട നേട്ടം ഇരട്ടി മധുരമായി. തുടര്‍ച്ചയായ മൂന്നാം സൂപ്പര്‍ സീരീസ് ഫൈനലിനാണ് ശ്രീകാന്ത് സിഡ്‌നിയില്‍ ഇറങ്ങിയത്. സിംഗപ്പൂര്‍ ഓപ്പണിലും ഫൈനലിലെത്തിയ ശ്രീകാന്ത് അവിടെ റണ്ണറപ്പായിരുന്നു.

വനിതാ സിംഗിള്‍സില്‍ ഇന്ത്യന്‍ പ്രതീക്ഷകളായിരുന്ന പി.വി. സിന്ധുവും സൈനനെഹ്വാളും ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായിരുന്നു. സെമിയില്‍ ദക്ഷിണകൊറിയയുടെ ലീ ഹ്യുന്‍ ഇല്ലിനെ വാശിയേറിയ പോരാട്ടത്തിനൊടുവില്‍ 2624, 1521, 2117ന് വീഴ്ത്തിയാണ് ചെന്‍ ലോംഗ് ഫൈനലില്‍ എത്തിയത്.

https://www.facebook.com/Malayalivartha























