വിത്തോബ ക്ഷേത്രത്തില്‍ സ്‌ത്രീകളും പൂജാരിമാരാകുന്നു

മഹാരാഷ്‌ട്രയില്‍ സോലാപൂരിലെ പന്ഥാര്‍പൂരിലുള്ള പുരാതന വിത്തോബ രുക്‌മിണി ക്ഷേത്രത്തില്‍ ബ്രാഹ്മണ പൂജാരി വ്യവസ്ഥ അവസാനിപ്പിച്ച് സ്‌ത്രീകളേയും പിന്നാക്ക വിഭാഗക്കാരേയും പൂജാരിമാരായി നിയമിക്കുന്നു.
900 വര്‍ഷം പഴക്കമുള്ള ഈ ക്ഷേത്രത്തില്‍ ബ്രാഹ്മണ പുരുഷന്മാരാണ് പൂജ ചെയ്‌തു വന്നത്. അതിനെതിരെ പിന്നാക്ക വിഭാഗക്കാര്‍ കോടതിയെ സമീപിച്ചിരുന്നു. ക്ഷേത്ര പൂജാധികാരം തങ്ങള്‍ക്ക് പരമ്പരാഗതമായി അവകാശപ്പെട്ടതാണെന്ന ബ്രാഹ്മണ കുടുംബങ്ങളുടെ അവകാശവാദം ഇക്കഴിഞ്ഞ ജനുവരിയില്‍ സുപ്രീംകോടതി നിരാകരിച്ചിരുന്നു. മുംബൈയില്‍ നിന്നും 350 കിലോമീറ്റര്‍ വടക്കു കിഴക്കാണ് വിത്തോബ ക്ഷേത്രം
https://www.facebook.com/Malayalivartha
























