ഇനി എന്തുണ്ട് മറുപടി? ശ്രീരാമന്‍ മുസ്ലീങ്ങളുടേയും നേതാവാണെന്ന് ബി.ജെ.പി

ശ്രീരാമന് മുസ്ലീങ്ങളുടെയും നേതാവാണെന്ന് ബി.ജെ.പി. തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ വിശദീകരണത്തിലാണ് ശ്രീരാമന് ഒരു മതവുമായോ ജാതിയുമായോ ബന്ധമില്ലെന്നും മറിച്ച് സാംസ്‌കാരിക പ്രതീകമാണെന്നും പറയുന്നത്. ഉത്തര്‍പ്രദേശിലെ ഫൈസാബാദില്‍ ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡിയുടെ റാലിയില്‍ ശ്രീരാമന്റെ ചിത്രം ഉപയോഗിച്ചതിന് നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടിയിരുന്നു.
ഇന്ത്യന്‍ ഭരണഘടനയില്‍ രാമനെയും സീതയെയും ലക്ഷ്‌മണനെയും കുറിച്ച് പരാമര്‍ശമുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ വിശദീകരണത്തില്‍ ബി.ജെ.പി പറയുന്നു. മോഡിയുടെ റാലിയില്‍ ഉപയോഗിച്ച ചിത്രത്തില്‍ ക്ഷേത്രത്തിന്റെ ചിത്രമില്ലെന്നും മറിച്ച് ഇന്ത്യന്‍ സംസ്‌കാരത്തെകുറിച്ചുളള ചിത്രകാരന്റെ ഭവനയാണ്. ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ മുസ്ലീം രാജ്യങ്ങളില്‍ രാംലീല അതീവ ഭക്തിയോടെ ആചരിക്കാറുണ്ടെന്നും വിശദീകരണത്തില്‍ ബി.ജെ.പി അവകാശപ്പെടുന്നു.
ഫൈസാബാദില്‍ നരേന്ദ്ര മോഡി പങ്കെടുത്ത റാലിയില്‍ ശ്രീരാമന്റെ ചിത്രം ഉപയോഗിച്ചതിന് ബി.ജെ.പി. സ്ഥാനാര്‍ത്ഥി ലല്ലു സിംഗിനോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടിയിരുന്നു. മതപരമായ ഛിഹ്നങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























