ഇനി ചായക്കടക്കാരന്‍ ഇന്ത്യയെ നയിക്കും? എല്ലാ എക്‌സിറ്റ് ഫലങ്ങളിലും നരേന്ദ്ര മോഡി തന്നെ താരം, എന്‍ഡിഎ അധികാരത്തിലെത്തും

നരേന്ദ്ര മോഡിയുടെ വാക്കുകള്‍ കടമെടുത്താല്‍ ഇനി ചായക്കടക്കാരന്‍ ഇന്ത്യയെ നയിക്കും വിധമുള്ള എക്‌സിറ്റ് പോള്‍ ഫലങ്ങളാണ് പുറത്തു വന്നത്. ഭൂരിഭാഗം എക്‌സിറ്റ്‌പോള്‍ ഫലങ്ങളും എന്‍ഡിഎ അധികാരത്തിലെത്തുമെന്ന് പറയുന്നു. ഇന്ത്യാ ടുഡെ, സീ വോട്ടര്‍, ഇന്ത്യാ ടിവി സര്‍വെ ഫലങ്ങളാണ് എന്‍ഡിഎ കേവല ഭൂരിപക്ഷം നേടുമെന്ന് പറയുന്നത്. കോണ്‍ഗ്രസ് കനത്ത തിരിച്ചടി നേരിടുമെന്നാണ് സര്‍വെ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.
എന്‍ഡിഎയ്ക്ക് 272 സീറ്റ് ലഭിക്കുമ്പോള്‍ യുപിഎയ്ക്ക് 101 മുതല്‍ 115 വരെ സീറ്റുകള്‍ ലഭിക്കുമെന്ന് ഇന്ത്യാ ടുഡെ സര്‍വെ ഫലത്തില്‍ പറയുന്നു. ഇന്ത്യാ ടിവിയുടെ സര്‍വെ പ്രകാരം എന്‍ഡിഎയ്ക്ക് 289 സീറ്റുകള്‍ ലഭിക്കും. അസം, ബിഹാര്‍ എന്നിവിടങ്ങളില്‍ ബിജെപി ഭൂരിപക്ഷം നേടുമെന്ന് ടൈംസ് നൗന്റെ എകിസിറ്റ് പോള്‍ ഫലം പറയുന്നു.
സിഎന്‍എന്‍- ഐബിഎന്നും ടൈംസ് നൗവും കേരളത്തില്‍ യുഡിഎഫ് നേട്ടമുണ്ടാക്കുമെന്നാണ് പ്രവചിക്കുന്നത്. പശ്ചിമ ബംഗാലില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേട്ടമുണ്ടാക്കുമെന്നാണ് ടൈംസ് നൗന്റെ പ്രവചനം. തമിഴ്‌നാട്ടിലും ഡല്‍ഹിയിലും കോണ്‍ഗ്രസ് ഒരു സീറ്റ് പോലും നേടില്ല. തമിഴ്‌നാട്ടില്‍ എഐഎഡിഎംകെയ്ക്ക് ഭൂരിപക്ഷം ലഭിക്കുമെന്നും സര്‍വെ ഫലങ്ങള്‍ പറയുന്നു. പശ്ചിമബംഗാളില്‍ ഇടതുമുന്നണിക്ക് കനത്ത തിരിച്ചടിയാണ് അഭിപ്രായ സര്‍വെകള്‍ പ്രവചിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് നേട്ടം കൊയ്യുമെന്നാണ് സര്‍വെ ഫലങ്ങള്‍ വ്യക്തമാക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























