മന്‍മോഹന്‍ സിംഗിന്റെ കഴിവുകളെ പുകഴ്‌ത്തി അരുണ്‍ ജെയ്‌റ്റിലി

പ്രധാനമന്ത്രി പദത്തില്‍ നിന്ന് ഒഴിയാന്‍ പോകുന്ന ഡോ.മന്‍മോഹന്‍ സിംഗിനെ പുകഴ്‌ത്തി മുതിര്‍ന്ന ബി.ജെ.പി നേതാവ് അരുണ്‍ ജെയ്‌റ്റിലി രംഗത്ത്. മന്‍മോഹന്‍ സിംഗ് സ്യാന ആദ്‌മി ആണെന്ന് പറഞ്ഞ ജെയ്‌റ്റിലി താനുമായി ബന്ധപ്പെട്ട് ഏതു വിഷയത്തിലും പൂര്‍ണമായി കാര്യങ്ങല്‍ മനസ്സിലാക്കുന്ന ഒരാളാണെന്നും പറഞ്ഞു. രാജ്യസഭയിലും പുറത്തും വച്ച് പ്രതിപക്ഷ നേതാവ് കൂടിയായ അരുണ്‍ ജെയ്‌റ്റിലി സിംഗിനെ രൂക്ഷമായി വിമര്‍ശിച്ചിട്ടുളളതാണ്.
പത്തു വര്‍ഷത്തെ സേവനത്തിനുശേഷം മന്‍മോഹന്‍സിംഗ് പ്രധാനമന്ത്രി സ്ഥാനത്തോട് വിട പറയുന്നത് സന്തോഷത്തോടെയാണ്. മുതിര്‍ന്ന ഒരു രാജ്യ തന്ത്രജ്ഞനും ഭാവിലേക്കുളള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ കെല്‍പ്പുളള ആളുമാണ് അദ്ദേഹം. ജെയ്‌റ്റിലി തന്റെ ബ്ലോഗില്‍ എഴുതി.
സോണിയാഗാന്ധി പ്രഖ്യാപിച്ച ഒരു പ്രധാനമന്ത്രിയായിരുന്നു മന്‍മോഹന്‍ സിംഗ്. അതിനാല്‍ തന്നെ ആ പരിധിക്കുളളില്‍ നിന്ന് അദ്ദേഹത്തിന് പ്രവര്‍ത്തിക്കേണ്ടിവന്നു. രാജ്യത്തെ അഭിസംബോധന ചെയ്‌തപ്പോള്‍ അദ്ദേഹം ഒരിക്കല്‍ പോലും നേതൃഗുണം പ്രകടിപ്പിച്ചില്ല. അതിനുളള കാരണം വ്യക്തമാണ്. യു.പി.എ എന്ന ബോട്ടിനെ മുക്കാന്‍ സിംഗ് ആഗ്രഹിച്ചിരുന്നില്ല. പരിമിതമായ അധികാരങ്ങള്‍ മാത്രമാണ് തനിക്ക് ഉണ്ടായിരുന്നതെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. പ്രധാന തീരുമാനങ്ങള്‍ പലതും എടുക്കേണ്ടി വന്നപ്പോള്‍ പ്രധാനമന്ത്രിക്ക് പാര്‍ട്ടിയെയും കുടുംബത്തെയും കണക്കിലെടുക്കേണ്ടി വന്നുവെന്നും ജെറ്റ്‌ലി എഴുതി. പ്രധാനമന്ത്രിക്ക് ശക്തമായ രണ്ടു ഗുണങ്ങളാണുളളതെന്നും ജയറ്റിലി പറയുന്നുണ്ട്.
ഒന്നാമത്തേത് അദ്ദേഹത്തിന്റെ ബുദ്ധിശക്തിയാണ്. രണ്ടാമത്തേത് ഒരു വിഷയത്തിന്റെ എല്ലാവശങ്ങളും മനസിലാക്കി പ്രതികരിക്കാനുളള കഴിവും. പ്രസ്‌താവനകള്‍ക്ക് മറുപടി പറയുമ്പോള്‍ അത് എങ്ങനെ പ്രതിഫലിക്കും എന്ന് സംഗിന് വ്യക്തമായ ബോധമുണ്ടായിരുന്നു എന്നും ജെയ്‌റ്റിലി വിലയിരുത്തി.
മികച്ച ധനകാര്യമന്ത്രികൂടിയായിരുന്ന മന്‍മോഹന്‍ സിംഗെന്ന് നിസംശയും പറയാന്‍ കഴിയും. 19991 ല്‍ നരസംഹറാവു പ്രധാനമന്ത്രിയായിരുന്ന കാലത്ത് സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ സ്വീകരിക്കുന്നതിന് മന്‍മോഹന്‍സിംഗ് മികച്ച പിന്തുണയാണ് ലഭിച്ചത്. പരിഷ്‌ക്കരണ നടപടികളോടുളള അദ്ദേഹത്തിന്റെ സമീപനം പ്രശംസനീയമാണെന്നും ജെയ്‌റ്റിലി ചൂണ്ടിക്കാട്ടി. ധനമന്ത്രി ആയിരുന്ന കാലത്ത് അദ്ദേഹം പതിപ്പിച്ച പാദമുദ്രകള്‍ ദീര്‍ഘകാലം ഓര്‍മിക്കപ്പെടുമെന്നും ജെയ്‌റ്റിലി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























