മൈസൂരിലെ വാഹനാപകടത്തില് ഒന്പത് മലയാളികള് മരിച്ചു; പത്ത് പേര്ക്ക് ഗുരുതര പരിക്ക്

മൈസൂരിലെ പെരിയപട്ടണത്ത് ഉണ്ടായ വാഹനാപകടത്തില്‍ ഒന്പത് മലയാളികള് മരിച്ചു. പത്ത് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മംഗലാപുരം ദെര്‍ളകട്ട സ്വദേശികളാണ് അപകടത്തില്‍പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന ട്രവലര്‍ പെരിയപട്ടണത്തില്‍ വച്ച് ഗ്യാസ് സിലിണ്ടര്‍ കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. മരിച്ചവരില്‍ മൂന്ന് കുട്ടികളും ഉണ്ട്. മംഗലാപുരം സ്വദേശി സെയ്‌ദ് എന്നയാളിന്റെ കുടുംബമാണ് അപകടത്തില്‍പെട്ടതെന്നാണ് പ്രഥമിക വിവരം.
തമിഴ്‌നാട്ടിലെ വേളാങ്കണ്ണിയില്‍ തീര്‍ത്ഥാടനത്തിന് ശേഷം മടങ്ങവേയായാരുന്നു അപകടം. പരിക്കേറ്റവരെ മംഗലാപുരം ആശുപത്രിയിലും മൈസൂരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























