ബി ജെ പിയെ അല്ല കോണ്‍ഗ്രസിനെ പിന്തുണയ്‌ക്കാന്‍ തയ്യാര്‍

കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ബി ജെ പിയെ പിന്തുണയ്‌ക്കില്ല മറിച്ച് കോണ്‍ഗ്രസിനെ പിന്തുണയ്‌ക്കുമെന്ന് ടി ആര്‍ എസും സമാജ് വാദി പാര്‍ട്ടിയും വ്യക്തമാക്കി. അതിനിടെ മോദിയെ പിന്തുണയ്‌ക്കുമെന്ന് പറഞ്ഞ നേതാവിനെ എഐഎഡിഎംകെ പുറത്താക്കി. തെലങ്കാനയില്‍ ടി ആര്‍ എസ് ശക്തമായ മുന്നേറ്റം നടത്തുമെന്നാണ് എക്‌സിറ്റ് പോള്‍ സര്‍വ്വേ. ഇതിന്റെ അടിസ്‌ഥാനത്തില്‍ ടി ആര്‍ എസിനെ വിശാല എന്‍ ഡി എയില്‍ ചേര്‍ക്കാനുള്ള ശ്രമം ബി ജെ പി നടത്തിയിരുന്നു. എന്നാല്‍ പുതുതായി രൂപീകരിച്ച തെലങ്കാന സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ടി ആര്‍ എസിന് കോണ്‍ഗ്രസിന്റെ പിന്തുണ അത്യാവശ്യമാണെന്നാണ് വിലയിരുത്തല്‍. കേന്ദ്രതലത്തില്‍ ബി ജെ പിയെ പിന്തുണയ്‌ക്കുന്നത് സംസ്ഥാനത്ത് കോണ്‍ഗ്രസുമായുളള ബന്ധത്തെ ബാധിക്കും. തെലങ്കാനയില്‍ സര്‍ക്കാര്‍ രൂപീകരിക്കുക ടി ആര്‍ എസിനെ സംബന്ധിച്ച് പ്രധാനമാണ്. ഇതാണ് കോണ്‍ഗ്രസിനെ പിന്തുണയ്‌ക്കാന്‍ അവരെ നിര്‍ബന്ധിതരാക്കുന്നത്.
അതേസമയം ബിജെപിയെ പിന്തുണയ്‌ക്കുന്നത് മുലായംസിംഗ് യാദവിന്റെ സമാജ് വാദി പാര്‍ട്ടി നേരത്തെ വ്യക്തമാക്കിയതാണ്. ഉത്തര്‍പ്രദേശിലെ മുസ്ലിം വോട്ടുകള്‍ ഏറ്റവും കൂടുതല്‍ അവകാശപ്പെടുന്ന എസ്‌പി ബി ജെ പിയെ പിന്തുണയ്‌ക്കുന്നത് വരും കാലങ്ങളില്‍ അവര്‍ക്ക് തിരിച്ചടിയാകും.
അതിനിടെ മോദിയെ പിന്തുണയ്‌ക്കുമെന്ന് പറഞ്ഞ എഐഎഡിഎംകെയുടെ രാജ്യസഭാംഗമായ മലൈ സ്വാമിയെ ജയലളിത പുറത്താക്കി.
https://www.facebook.com/Malayalivartha
























