വോട്ടെണ്ണല്‍ ആരംഭിച്ചു...11 മണിയോടെ രാജ്യം ആര്‍ക്കൊപ്പമെന്ന ട്രന്റ് പുറത്തുവരും

വോട്ടെണ്ണല്‍ ആരംഭിച്ചു. 989 കേന്ദ്രങ്ങളിലായാണ് 543 മണ്‌ഡലങ്ങളിലേക്ക് വോട്ടെണ്ണുന്നത്. 11 മണിയോടെ തിരഞ്ഞെടുപ്പ് ഫലം ആര്‍ക്ക് അനുകൂലമെന്ന സൂചനകള്‍ പുറത്തുവരും. എട്ട് മണിക്ക് തന്നെ വോട്ടെണ്ണല്‍ ആരംഭിച്ചു. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. ഇതിന് ശേഷമായിരിക്കും ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ രേഖ്‌പ്പെടുത്തിയ വോട്ടുകള്‍ എണ്ണിത്തുടങ്ങുക. 11 മണിയോടെ രാജ്യം ആര്‍ക്കൊപ്പമെന്ന കൃത്യമായ ട്രന്റ് പുറത്തുവരും. വൈകിട്ട 4 മണിയോടെ മണ്‌ഡലം തിരിച്ചുളള വിവരങ്ങളും ലഭ്യമാകും.
മാവോയിസ്റ്റ് സ്വാധീനമുളള ഛത്തീസ്‌ഗഢ്, ബീഹാര്‍, മഹാരാഷ്‌ട്ര, ഝാര്‍ഖണ്‌ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംഘര്‍ഷ സാധ്യതയുള്ള മേഖലകളില്‍ കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്.
ചരിത്രത്തില്‍ തന്നെ മികച്ച പോളിംഗ് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പിനാണ് ഇത്തവണ രാജ്യം സാക്ഷ്യം വഹിച്ചത്. 66.04 ശതമാനമായിരുന്നു പോളിംഗ്.
https://www.facebook.com/Malayalivartha
























