മന്‍മോഹന്‍സിംഗ് ശനിയാഴ്‌ച പ്രധാനമന്ത്രി സ്ഥാനമൊഴിയും

രാജ്യത്ത് ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറാന്‍ തയാറായിരിക്കെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ശനിയാഴ്‌ച സ്ഥാനമൊഴിയും. ഉച്ചയ്‌ക്ക് 12.45-ന് അദ്ദേഹം പ്രധാനമന്ത്രിപദം രാജിവയ്‌ക്കുമെന്നാണ് റിപ്പോര്‍ട്ട്.
ശനിയാഴ്‌ച വൈകുന്നേരം രാഷ്‌ട്രപതി പ്രണബ് മുഖര്‍ജിയെ കണ്‌ട് തന്റെ രാജി സമര്‍പ്പിക്കും. രാജിവയ്‌ക്കാന്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് രാഷ്‌ട്രപതി അദ്ദേഹത്തിന് ശനിയാഴ്‌ച ഉച്ചവരെ സമയം നല്‌കിയത്
യുപിഎ അധികാരത്തിലെത്തിയാല്‍ മൂന്നാം തവണയും പ്രധാനമന്ത്രിപദം സ്വീകരിക്കില്ലെന്ന് മന്‍മോഹന്‍ സിംഗ് നേരത്തെ അറിയിച്ചിരുന്നു. പത്തു വര്‍ഷം തുടര്‍ച്ചയായി അധികാരത്തിലിരുന്ന ശേഷമാണ് മന്‍മോഹന്‍ സിംഗ് സ്ഥാനമൊഴിയുന്നത്.
വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























